വിദേശ സഞ്ചാരത്തിനായി ചെലവഴിച്ചത് 6000 കോടി റിയാൽ
text_fieldsദോഹ: നാട്ടിലേക്കും തൊഴിലിടത്തിലേക്കുമുള്ള യാത്ര മാത്രമല്ല, അതിനപ്പുറം ലോകം ചുറ്റി ജീവിതവും ആസ്വദിക്കുന്നത് സ്വദേശികളിലും താമസക്കാരിലും ശീലമായി കഴിഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഖത്തറിൽ നിന്നും വിദേശ വിനോദസഞ്ചാരത്തിനും യാത്രക്കുമായുള്ള ചെലവ് 2023ൽ 34.5 ശതമാനം വർധിച്ച് ഏകദേശം 60 ബില്യൻ (6000 കോടി) റിയാലിലെത്തിയതായി ഖത്തർ സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഖത്തർ നിവാസികൾ വിദേശ വിനോദസഞ്ചാരത്തിനായി 59.970 ബില്യൻ റിയാലാണ് ചെലവഴിച്ചത്. 2022ൽ ഇത് 44.626 ബില്യൻ റിയാലായിരുന്നുവെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പുറത്തുവിട്ട കറന്റ് അക്കൗണ്ട് ഡേറ്റയിൽ വ്യക്തമാക്കി. 2023ൽ ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിലെ 32.207 ബില്യൻ റിയാൽ വരുമാനത്തെയും ഈ വിദേശ വിനോദസഞ്ചാരത്തിനായുള്ള ചെലവിലെ കുതിപ്പ് ഗുണപരമായതായി ക്യു.സി.ബി ചൂണ്ടിക്കാട്ടി.
2023ന്റെ നാലാം പാദത്തിൽ ഖത്തറിലെ വിദേശ വിനോദസഞ്ചാര മേഖലക്കുള്ള ചെലവ് ഏറ്റവും ഉയർന്ന നിലയിലെത്തി, 17.8 ബില്യൻ റിയാൽ. എക്കാലത്തെയും മികച്ച റെക്കോഡാണിത്. വിനോദസഞ്ചാര മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. വിദേശ വിനോദസഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ തുകയാണ് ഖത്തർ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

