60 ലക്ഷം ഹാപ്പിനസ് അംഗങ്ങൾ; ആഘോഷമാക്കി ലുലു
text_fieldsലുലു ഹൈപ്പർമാർക്കറ്റിന്റെ ലുലു ഹാപ്പിനസ് 60 ലക്ഷം അംഗങ്ങൾ തികച്ചതിന്റെ നേട്ടം മാനേജ്മെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നു
ദോഹ: ലുലു ഹാപ്പിനസിൽ’ 60 ലക്ഷം അംഗങ്ങൾ എന്ന നേട്ടം ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ്. ജി.സി.സി രാജ്യങ്ങളിലുടനീളമായി ‘ലുലു ഹാപ്പിനസിന്റെ ഭാഗമായ ഉപഭോക്താക്കളുടെ എണ്ണം 60 ലക്ഷത്തിലെത്തിയതിന്റെ ആഘോഷം ലുലുവിന്റെ എല്ലാ ഔട്ട്ലറ്റുകളിലുമായി നടന്നു. എക്സ്ക്ലൂസിവ് ഡിസ്കൗണ്ട്, സർപ്രൈസ് ഗിവ്എവേ, ഗ്രാൻഡ് കേക്ക് കട്ടിങ് എന്നിവയോടെയായിരുന്നു ‘ഹാപ്പിനസ്’ സിക്സ് മില്യൺ നേട്ടം ഗംഭീരമാക്കിയത്.ലുലു ഹാപ്പിനസ് 60 ലക്ഷം അംഗങ്ങളിലേക്ക് എത്തിയത് സുപ്രധാന നേട്ടമാണെന്ന് ലുലു ഗ്രൂപ് റീജനൽ മാനേജർ ഷാനവാസ് പറഞ്ഞു.
ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് ഈ വേളയിൽ നന്ദി അറിയിക്കുന്നു. ഏറ്റവും മികച്ച ഷോപ്പിങ് അനുഭവവും ആവേശകരമായ ആനുകൂല്യങ്ങളും ഓഫറുകളും തുടർന്നും ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗുണമേന്മയുള്ള ഉൽപന്നങ്ങളും പുതുമയേറിയ പ്രൊമോഷനുകളും ലോകോത്തര സേവനങ്ങളുമായി ഉപഭോക്താക്കൾക്ക് ഏറ്റവും ഉന്നതമായ ഷോപ്പിങ് ഉറപ്പാക്കിക്കൊണ്ടാണ് ലുലു ഹാപ്പിനസ് 60 ലക്ഷം ഉപഭോക്താക്കൾക്ക് സ്വീകാര്യമായി മാറിയത്. വിവിധ ജി.സി.സി രാജ്യങ്ങളിലെ ലുലു ഔട്ട്ലെറ്റുകൾ സന്ദർശിക്കാനും ആഘോഷങ്ങളുടെ ഭാഗമാവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ലുലു ഗ്രൂപ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.