70 ശതമാനം പ്രദേശത്തും വൊഡാഫോണ്‍ 5ജി നെറ്റ്വർക്ക്
text_fieldsദോഹ: ദോഹയുടെ 70 ശതമാനം പ്രദേശത്തും വൊഡാഫോണ്‍ ഖത്തര്‍ 5ജി നെറ്റ്വർക്ക് ലഭ്യം. കൂടുതല്‍ സ്ഥലങ്ങളിലേക്ക് നെറ്റ്വർക്ക് വിപുലപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അല്‍റയ്യാന്‍, അല്‍അസീസിയ, അല്‍ഹിലാല്‍, അല്‍ഗറാഫ, അല്‍സദ്ദ്, അല്‍വഖ്റ, അബുഹമൂര്‍, നുഐജ, എജുക്കേഷന്‍ സിറ്റി, കര്ത്തിയത്ത്, മാമൂറ, മുഷൈരിബ്, പഴയ വിമാനത്താവളം, ദി പേള്‍, തുമാമ, ഉംസലാല്‍, വെസ്റ്റ് ബേ എന്നിവിടങ്ങളില്‍ വൊഡാഫോണ്‍ ഖത്തറിെൻറ 5ജി നെറ്റ്വര്‍ക്ക് തത്സമയം ലഭ്യമാണ്. മുശൈരിബ് ഡൗണ്ടൗണ് ദോഹയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് 5ജി നെറ്റ്വര്‍ക്ക് വിന്യാസം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അധികൃതർ വിശദീകരിച്ചത്.
വൊഡാഫോണ്‍ ഖത്തര്‍ ബ്രാന്‍ഡ് അംബാസഡര്‍ മുഹമ്മദ് സാദൗന്‍ അല്‍കുവാരി പുതിയ 5ജി കവറേജ് മാപ്പ് പരിപാടിയില്‍ അനാച്ഛാദനം ചെയ്തു.
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 5ജി അനുഭവം നല്‍കുന്നതിനും അഭൂതപൂര്‍വമായ വേഗം ആസ്വദിക്കുന്നതിനും കമ്പനി രാജ്യത്തെ ആദ്യത്തെ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകള്‍ക്കും തുടക്കംകുറിച്ചു. ഖത്തര്‍ നാഷനല്‍ വിഷന്‍ 2030 സാക്ഷാത്കരിക്കുന്നതിനായി വൊഡാഫോണ്‍ ഖത്തര്‍ വിവിധ പദ്ധതികൾ നടത്തുന്നതായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ശൈഖ് ഹമദ് അബ്ദുല്ല ആൽ ഥാനി പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് 5ജി നെറ്റ്വര്‍ക്കിലേക്ക് സ്വിച്ച് ചെയ്തതിനു ശേഷം ഖത്തറിലുടനീളം 5ജി ദ്രുതഗതിയിലാണ് വ്യാപിക്കുന്നത്. ഖത്തര്‍ ലോകത്തിലെ ഏറ്റവും കണക്റ്റിവിറ്റിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും. വൊഡാഫോണ്‍ ഖത്തറിെൻറ മൂന്ന് പുതിയ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകള്‍ ഉപഭോക്തൃ, ബിസിനസ് വേരിയൻറുകളില്‍ ലഭ്യമാണ്. അണ്‍ലിമിറ്റഡ് 300, അണ്‍ലിമിറ്റഡ് 450, അണ്‍ലിമിറ്റഡ് വി.ഐ.പി എന്നിവ ഉപഭോക്താക്കളെയും ബിസിനസ് ഉപഭോക്താക്കളെയും 5ജി വേഗം ഉപയോഗിക്കാന്‍ പ്രാപ്തരാക്കും. ഖത്തറിലായിരിക്കുമ്പോള്‍ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത ലോക്കല്‍ കാളുകളും എസ്.എം.എസും ആസ്വദിക്കാം. ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡീഗോ കാംബെറോസും ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
