You are here

യു.എസ്​ ആഗ്രഹിക്കുന്നു,  ഗ​ള്‍ഫ് പ്ര​തി​സ​ന്ധി പ​രി​ഹ​ാരം

10:24 AM
14/03/2019
യു​എ​സ് എം​ബ​സി ചാ​ര്‍ജ് ഡി ​അ​ഫ​യേ​ഴ്​സ്​ വി​ല്ല്യം ഗ്രാ​ൻറ്​ സെമിനാറിൽ സംസാരിക്കുന്നു
ദോ​ഹ: ഗ​ള്‍ഫ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​റി​ലെ യു​എ​സ് എം​ബ​സി ചാ​ര്‍ജ് ഡി ​അ​ഫ​യേ​ഴ്സും ചീ​ഫ് ഓ​ഫ് മി​ഷ​നു​മാ​യ വി​ല്ല്യം ഗ്രാ​ൻറ്​. 2017ല്‍ ​വി​വി​ധ ക​ക്ഷി​ക​ള്‍ ത​മ്മി​ലു​ള്ള ച​ര്‍ച്ച​ക​ള്‍ക്കാ​യി ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​​െയ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. 
അ​മേ​രി​ക്ക മേ​ഖ​ല​യി​ല്‍നി​ന്നും വി​ട്ടു​മാ​റി​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ജ​നു​വ​രി 13ന് ​ദോ​ഹ സ​ന്ദ​ര്‍ശി​ച്ച​പ്പോ​ള്‍ വ്യ​ക്ത​മാ​ക്കി​യ കാ​ര്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​മ്യൂ​ണി​റ്റി കോള​ജ് ഓ​ഫ് ഖ​ത്ത​ര്‍(​സി​സി​ക്യു) യു​എ​സ് എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഖ​ത്ത​റി​നും അ​മേ​രി​ക്ക​ക്കു​മി​ട​യി​ലെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം ഭൂ​തം, വ​ര്‍ത്ത​മാ​നം, ഭാ​വി എ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ര്‍.
 ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ മി​ക​ച്ച​തും ന​യ​ത​ന്ത്ര​പ​ര​വും ദീ​ര്‍ഘ​കാ​ല ച​രി​ത്ര​പ​ര​വു​മാ​യ ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് വി​ല്ല്യം ഗ്രാ​ൻറ്​ പ​റ​ഞ്ഞു. ഖ​ത്ത​റി​നും അ​മേ​രി​ക്ക​ക്കു​മി​ട​യി​ലെ ബ​ന്ധം സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന​പ്പു​റ​ത്തേ​ക്ക് ദീ​ര്‍ഘി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. തൊ​ഴി​ല്‍വി​ഷ​യ​ങ്ങ​ള്‍, സാം​സ്കാ​രി​കം, നി​യ​മ​നി​ര്‍വ​ഹ​ണം, വാ​ണി​ജ്യം, നി​ക്ഷേ​പം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും 2022 ഫി​ഫ ലോ​ക​ക​പ്പ് സം​ഘാ​ട​ന​ത്തി​ല്‍ ഖ​ത്ത​റി​നെ പി​ന്തു​ണ​ക്കു​ന്ന​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 
ദോ​ഹ​യി​ല്‍ അ​ടു​ത്തി​ടെ ന​ട​ന്ന ര​ണ്ടാ​മ​ത് ഖ​ത്ത​ര്‍-യു​എ​സ് ത​ന്ത്ര​പ്ര​ധാ​ന സം​വാ​ദ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.​ ഇ​സ്രാ​യേൽ-ഫ​ല​സ്തീ​ന്‍ സം​ഘ​ര്‍ഷം, ഇ​റാ​ഖി​ലെ യു​എ​സ് ന​യ​ങ്ങ​ള്‍, സി​റി​യ​യി​ലെ​യും യ​മ​നി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ള്‍, ആ​ഗോ​ള​താ​പ​നം, മ​റ്റു വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ​യും സെ​മി​നാ​റി​ല്‍ ച​ര്‍ച്ച​യാ​യി.
Loading...
COMMENTS