Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസികൾക്ക്​ 5000...

പ്രവാസികൾക്ക്​ 5000 രൂപ നോർക്ക ധനസഹായം; ഭാര്യയുടേയോ ഭർത്താവി​േൻറയോ അക്കൗണ്ട്​ നൽകാം

text_fields
bookmark_border
പ്രവാസികൾക്ക്​ 5000 രൂപ നോർക്ക ധനസഹായം; ഭാര്യയുടേയോ ഭർത്താവി​േൻറയോ അക്കൗണ്ട്​ നൽകാം
cancel

ദോഹ: നാട്ടിലെത്തി കോവിഡ് 19​​െൻറ പശ്ചാത്തലത്തിൽ തിരിച്ചുവരാൻ കഴിയാത്ത പ്രവാസികൾക്ക്​ ​േനാർക്ക നൽകുന്ന 5000 രൂപ ധനസഹായം ബാങ്ക്​ അക്കൗണ്ടുകളിലൂടെ​ ലഭിക്കും. ഇതിനുള്ള അപേക്ഷ ഏ​പ്രിൽ 30 വരെയാണ്​ സ്വീകരിക്കുക. 2020 ജനുവരി ഒന്നിന ോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽനിന്ന്​ മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്നവർക്കാണ്​ ധനസഹായം.

ഇതിന്​ നോർക്കയുടെ തിരിച്ചറിയൽ കാർഡ്​ വേണമെന്ന്​ ഉത്തരവിൽ പറയുന്നില്ല. സേവിങ്​സ്​ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിൻറ്​ ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവി​​െൻറ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കാനുള്ള രേഖകളും സമർപ്പിക്കണം.

എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയക്കില്ല. കാലവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കുമാണ്​ അർഹത​. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിൻെറ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്ര വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷക​​െൻറ ബാങ്ക് വിവരങ്ങൾ എന്നിവ അപ്​ലോഡ് ചെയ്യണം.

ഏപ്രിൽ 18 മുതലാണ്​ അപേക്ഷ സ്വീകരിക്കൽ തുടങ്ങിയത്​. നോർക്ക റൂട്ട്സി​​െൻറ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നൽകേണ്ടത്. വിശദ വിവരം 04712770515, 2770557 (ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പറിലും ലഭിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslock downNorka Root
News Summary - 5000 rupees for gulf expatriate
Next Story