സുഡാനിലേക്ക് ഖത്തർ 500 ബസ്സുകൾ നൽകും
text_fieldsദോഹ: സുഡാനിലേക്ക് 500 ബസുകൾ നൽകാൻ ഖത്തർ തീരുമാനം. സുഡാനിലെ ഖാർത്തൂം സ്റ്റേറ്റും ഖത്തറും തമ്മിലുള്ള വ്യാപാര കരാറിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
ഖത്തർ ഗതാഗത വാർത്താവിതരണമന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതിയും സുഡാൻ അടിസ്ഥാന സൗകര്യ, ഗതാഗത മന്ത്രി എഞ്ചി. ഖാലിദ് മുഹമ്മദ് അൽ ഖൈറും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്.കാർഗോ ഗതാഗതത്തിൽ പ്രധാന വഴിത്തിരിവാകുന്ന ചെങ്കടലിലെ സുവകിൻ തുറമുഖത്തിെൻറ വികസനവുമായി ബന്ധപ്പെട്ട് സുഡാൻ തുറമുഖ അതോറിറ്റിയും മവാനി ഖത്തറും തമ്മിലുള്ള ധാരണാപത്രം നടപ്പാക്കുന്നത് സംബന്ധിച്ചാണ് ഇരുമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്.തുറമുഖത്തിെൻറ പുനരുദ്ധാരണ പ്രവൃത്തികളുമായി ബന്ധപ്പെട്ടും മറ്റു വികസനപ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.തുറമുഖവികസനത്തിനാവശ്യമായ പഠനപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.ഖത്തറും സുഡാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ പ്രത്യേകിച്ചും ഗതാഗത മേഖലയിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇരുഭാഗത്ത് നിന്നുമുള്ള ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
