ഫെബ്രുവരിയിൽ നീക്കിയത് 461.86 ടണ്‍ മാലിന്യം
text_fieldsമുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയംം മാലിന്യം ശേഖരിച്ചപ്പോൾ
ദോഹ: ഫെബ്രുവരി മാസത്തില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നീക്കം ചെയ്തത് 461.86 ടണ്‍ മാലിന്യം. നീക്കം ചെയ്ത മാലിന്യത്തില്‍ ഗാര്‍ഹിക, നിര്‍മാണ, ഖരമാലിന്യങ്ങളാണ് ഉള്‍പ്പെടുന്നത്. മാലിന്യം ശേഖരിക്കാന്‍ വിവിധ സ്ഥലങ്ങളിലായി 620 കണ്ടെയ്നറുകള്‍ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. കേടായ ടയറുകള്‍, സൂചന ഫലകങ്ങള്‍, ചത്ത മൃഗങ്ങള്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ തുടങ്ങിയവയും നീക്കിയവയിൽ ഉള്‍പ്പെടുന്നുണ്ട്. പൊതുശുചിത്വ നിയമത്തിെൻറ 485 ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

