Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 44.5 ശ​ത​മാ​നം വ​ർ​ധ​ന

text_fields
bookmark_border
airport
cancel
camera_alt

ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

ദോ​ഹ: ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മൊ​രു​ക്കി​യ 2022ന് ​ശേ​ഷം, ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 44.5 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​പ്പോ​ൾ വി​മാ​ന​ങ്ങ​ളു​ടെ പോ​ക്ക് വ​ര​വി​ലും 18.65 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ ഒ​രു കോ​ടി​യി​ൽ ഏ​റെ (1.03 കോ​ടി) യാ​ത്ര​ക്കാ​രാ​ണ് ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​ത്. ജ​നു​വ​രി​യി​ൽ 35.58 ല​ക്ഷം യാ​ത്ര​ക്കാ​രും ഫെ​ബ്രു​വ​രി​യി​ൽ 32.40 ല​ക്ഷം യാ​ത്ര​ക്കാ​രും മാ​ർ​ച്ചി​ൽ 35.16 ല​ക്ഷം പേ​രു​മാ​ണ് യാ​ത്ര ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് വി​മാ​ന​ങ്ങ​ളു​ടെ നീ​ക്ക​ത്തി​ലും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 56,417 വി​മാ​ന​മാ​ണെ​ത്തി​യ​ത്.

അ​തേ​സ​മ​യം, ഇ​ക്കാ​ല​യ​ള​വി​ൽ 5.40 ല​ക്ഷം ട​ൺ ച​ര​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൈ​കാ​ര്യം ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 500 ല​ക്ഷ​ത്തി​ല​ധി​കം ട്രാ​ൻ​സ്ഫ​ർ ബാ​ഗേ​ജു​ൾ​പ്പെ​ടെ 800 ല​ക്ഷ​ത്തി​ല​ധി​കം ബാ​ഗേ​ജു​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്തി​വി​ട്ടു. വി​മാ​ന​ത്താ​വ​ള​ത്തെ ആ​ഗോ​ള യാ​ത്ര​ക്കാ​ർ ഇ​ഷ്ട ട്രാ​ൻ​സ്ഫ​ർ ഹ​ബാ​യി കാ​ണു​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് ഇ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തേ​ക്കു​ള്ള ശ്ര​ദ്ധേ​യ തു​ട​ക്ക​മാ​ണ് ഈ ​ക​ണ​ക്കു​ക​ളെ​ന്നും ആ​ളു​ക​ൾ​ക്ക് മി​ക​ച്ച യാ​ത്രാ​നു​ഭ​വം ന​ൽ​കു​ക​യെ​ന്ന ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണി​തെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വ​വും സൗ​ക​ര്യ​ങ്ങ​ളും പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​നി​യും മി​ക​വു​റ്റ​താ​ക്കു​മെ​ന്നും ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു.

ല​ണ്ട​ൻ, ബാ​ങ്കോ​ക്, ധാ​ക്ക, മ​നി​ല, ജി​ദ്ദ എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഈ ​വ​ർ​ഷ​ത്തെ തി​ര​ക്കേ​റി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ. നി​ല​വി​ൽ 40ല​ധി​കം എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightusers
News Summary - 44.5 percent increase in the number of flight travelers
Next Story