ദോഹ: ഖത്തറിൽ കോവിഡ് രോഗം സ്ഥിരീകരിച്ച നാലുരോഗികൾ രോഗമുക്തി നേടിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച ്ചു. ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, ഇറാൻ എന്നീ രാജ്യക്കാരാണിവർ.
എല്ലാവരും സാംക്രമികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യത്തോടെ കഴിയുകയാണെന്ന് കേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിൽ കോവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ലെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവകുപ്പ് ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഇറാനിൽനിന്ന് തിരിച്ചെത്തിയ സ്വദേശികൾക്കൊപ്പം ഉണ്ടായിരുന്നയാളാണ് രോഗവിമുക്തി നേടിയ ഫിലിപ്പീൻ സ്വദേശി.