ഖത്തറിൽനിന്ന് ഒരു ദിവസം നാല് ചാർട്ടേർഡ് വിമാനങ്ങൾ പറത്തി കെ.എം.സി.സി
text_fieldsദോഹ: കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്ക് കെ.എം.സി.സി ഒരുക്കിയ ചാർട്ടേർഡ് വിമാനങ്ങൾ പറന്നു. തിങ്കളാഴ്ച രാവിലെ 5.30ന് കോഴിക്കോട് വിമാനം, 6.30ന് കൊച്ചി, പത്തിന് കണ്ണൂർ, 11.45ന് തിരുവനന്തപുരം വിമാനങ്ങളാണ് പുറപ്പെട്ടത്. 28 കുഞ്ഞുങ്ങളടക്കം ആകെ 672 യാത്രക്കാരുണ്ട്. എല്ലാവിമാനത്തിലും 168 യാത്രക്കാർ വീതമാണുള്ളത്.
അർഹരായ 50 പേരെ പൂർണമായും സൗജന്യമായാണ് നാട്ടിലെത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കെ.എം.സി.സിസംസ്ഥാന നേതാക്കളടക്കം വിമാനത്താവളത്തിൽ യാത്രയയക്കാൻ എത്തിയിരുന്നു. നാദാപുരം മണ്ഡലം കമ്മിറ്റി യാത്രക്കാർക്ക് സുരക്ഷാകിറ്റുകൾ നൽകി. വരും ദിവസങ്ങളിൽ 30 ചാർട്ടേർഡ് വിമാനങ്ങൾ കൂടി ഖത്തറിൽനിന്ന് കേരളത്തിലേക്ക് പോകുമെന്നും കെ.എം.സി.സി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
