38ാമത് ദോഹ തിയറ്റർ ഫെസ്റ്റിവൽ ഇന്നുമുതൽ
text_fieldsദോഹ: സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ തിയറ്റർ അഫയേഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 38-ാമത് ദോഹ തിയറ്റർ ഫെസ്റ്റിവൽ ഞായറാഴ്ച വൈകുന്നേരം ആരംഭിക്കും. നാല് ദിവസം നീളുന്ന ഉത്സവത്തിൽ അമച്വർ തിയറ്റർ സംഘങ്ങളുടെ നാടകാവതരണങ്ങൾ അരങ്ങേറും. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ അൽ മയസ തിയറ്ററിൽ മൂന്ന് അമച്വർ നാടകങ്ങൾ മത്സരിക്കും.
യാസർ അൽ ഹസൻ രചിച്ച് ഫാലിഹ് ഫായിസ് സംവിധാനം ചെയ്ത 'അണ്ടർ ദ റബിൾ' ആണ് ഉദ്ഘാടന നാടകം. താലിബ് അൽ ദൗസ് രചിച്ച് മുഹമ്മദ് യൂസഫ് അൽ മുല്ല സംവിധാനം ചെയ്ത 'ദ ഡിവൈഡിംഗ് സിറ്റി' തിങ്കളാഴ്ച വൈകുന്നേരവും ഷുഐബ് അൽ കുവാരി രചിച്ച് സംവിധാനം ചെയ്ത 'ദ ബ്ലാക്ക് ഹീൽ' ചൊവ്വാഴ്ച വൈകുന്നേരവും അവതരിപ്പിക്കും. ബുധനാഴ്ച വൈകുന്നേരം എട്ടിന് സാംസ്കാരിക മന്ത്രാലയ കെട്ടിടത്തിലെ ദുഖാൻ ഹാൾ തിയറ്ററിൽ സമാപന ചടങ്ങും സമ്മാനദാനവും നടക്കും.
നാടക പ്രദർശനങ്ങൾക്ക് ശേഷം നാടക പ്രതിഭകളുടെ നേതൃത്വത്തിൽ ശിൽപശാലകൾ നടക്കും. ദൈനംദിന ബുള്ളറ്റിനും പ്രസിദ്ധീകരിക്കും. തിയറ്റർ ഫെസ്റ്റിവലിന്റെ 38-ാം പതിപ്പിനോടനുബന്ധിച്ച് തിയറ്റർ അഫയേഴ്സ് സെന്റർ വാർഷിക പുസ്തകം പുറത്തിറക്കും. മേഖലയിലെ ഏറ്റവും പഴക്കമുള്ള നാടകോത്സവമാണ് ദോഹ തിയറ്റർ ഫെസ്റ്റിവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

