Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

373 വിദേശ നിക്ഷേപ പദ്ധതികൾ:15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു;ഖത്തർ

text_fields
bookmark_border
373 വിദേശ നിക്ഷേപ പദ്ധതികൾ:15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു;ഖത്തർ
cancel

ദോഹ: ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളെയും അനിശ്ചിതത്വങ്ങളെയും നേരിടാൻ തുറന്ന സമീപനവും മറ്റ് രാജ്യങ്ങളുമായുള്ള പങ്കാളിത്തവുമാണ് ഖത്തർ തെരഞ്ഞെടുത്ത നയമെന്ന് വാണിജ്യ -വ്യവസായ മന്ത്രാലയത്തിലെ വിദേശ വ്യാപാര കാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയിദ് വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, സാങ്കേതികവിദ്യയുടെ പുരോഗതി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മാറ്റങ്ങൾ ആഗോള വ്യാപാര -നിക്ഷേപ മേഖലയെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവി തലമുറകളെ മുന്നിൽക്കണ്ടാണ് ഖത്തർ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഈ കാഴ്ചപ്പാടോടെ, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനങ്ങൾ, സാങ്കേതികവിദ്യ, നവീകരണം എന്നി മേഖലകളിൽ നിക്ഷേപം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഖത്തറിലേക്ക് 373 വിദേശ നിക്ഷേപ പദ്ധതികൾ ആകർഷിക്കാനായി. മുൻ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇതിലൂടെ 15,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം വിശദമാക്കി.

ഈ മുന്നേറ്റം തുടരുന്നതിനായി ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, ഡിജിറ്റൽ -ഫിനാൻഷ്യൽ സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ട് 1 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപ ആനുകൂല്യ പദ്ധതിയും ഖത്തർ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 38.5 ബില്യൺ യു.എസ് ഡോളറിന്റെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് -ഹോസ്പിറ്റാലിറ്റി മേഖലകളിൽ 22 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാരവും നിക്ഷേപവും വ്യത്യസ്തമായ മേഖലകളല്ലെന്നും, സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും വളർച്ചക്കും ഒരുപോലെ സഹായിക്കുന്ന പരസ്പര പൂരകങ്ങളായ ഘടകങ്ങളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നാഷണൽ ഫോറിൻ ട്രേഡ് സ്ട്രാറ്റജിയുടെ ഭാഗമായി വിതരണ ശൃംഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനും കയറ്റുമതിക്കായി പുതിയ വിപണികൾ തുറക്കാനും, ആഗോള വിപണികളുമായുള്ള ബന്ധം ശക്തമാക്കാനും ഖത്തർ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 373 Foreign Investment Projects: 15,000 Jobs Created; Qatar
Next Story