360 ബീറ്റ്സ് താളം സംഗീതരാവ് പോസ്റ്റർ പ്രകാശനം
text_fields'താളം സംഗീതരാവ് ' പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജ്, മൻസൂർ അലി എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദോഹ: 360 ബീറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി അഞ്ചിന് നടക്കുന്ന ‘താളം സംഗീതരാവ്’ പരിപാടിയുടെ ലോഗോയും ടൈറ്റിലും പോസ്റ്ററും പ്രകാശനം ചെയ്തു. ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.സി മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജ്, ടൈറ്റിൽ സ്പോൺസറും പവർ ഗ്രൂപ് ചെയർമാനുമായ മൻസൂർ അലി എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
360 ബീറ്റ്സിന്റെ ലോഗോ പ്രകാശനം ഐ.സി.ബി.എഫ് ലീഗൽ സെൽ ചെയർമാൻ അഡ്വ. ജാഫർ ഖാൻ, ഡോ. റഷീദ് പട്ടത്ത്, ഈണം ദോഹ ജനറൽ സെക്രട്ടറി ഈണം മുസ്തഫ എന്നിവർ ചേർന്ന് നിർവഹിച്ചു. ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതി ഹെഡ് റഊഫ് കൊണ്ടോട്ടി, ഫോക് ജനറൽ സെക്രട്ടറി രഞ്ജിത്, സ്നേഹതീരം പ്രസിഡന്റ് ഷെമീം പാലക്കാട്, ലാസ ഇവന്റ്സ് ചെയർമാൻ ഗഫൂർ തുടങ്ങിയവർ ചേർന്ന് പ്രോഗ്രാമിന്റെ ടൈറ്റിൽ പോസ്റ്ററും പ്രകാശനം ചെയ്തു.
ഐ.സി.സി മെംബർമാരായ അഫ്സൽ അബ്ദുൽ മജീദ്, സറീന അഹദ്, അഹദ് മാഹി, ന്യൂ വോയ്സ് ദോഹ പ്രസിഡന്റ് ഇസ്മു സി.ടി.കെ, ഒരുമ എടക്കുളം പ്രസിഡന്റ് സാജിദ് ബക്കർ, ഫൈസൽ അരീകാട്ടിയിൽ, കെ.ടി.കെ മുഹമ്മദ്, അലി കളത്തിങ്കൽ, ഹാറൂൺ പാലങ്ങാട്, 121 മീഡിയ മാനേജർ ശരത്, ഗുൽ മുഹമ്മദ് ഫൗണ്ടേഷൻ പ്രതിനിധി റഷാദ് ഖുറൈഷി, വാസു വാണിമേൽ, റഹീസ്, റിയാസ് കുറുമ്പയിൽ, മുസ്തഫ കെ.സി, ഹാഷിം, ഷമീൽ അജി, ഷഫീക്ക് അബാൻ, റിയാസ് ബാബു, നസീഹ മജീദ്, സ്മീര, റംല ബഷീർ, ദീപ്തി, ഷിൽജി, സുഭാഷ്, അഷ്കർ, രൂപേഷ്, ഷൗക്കത്ത് എന്നിവർ സംസാരിച്ചു. ഫർഹാസ്, നൗഷാദ് മതയോത്ത്, ഷിയാസ് അൻവർ, ആരിഫ് വടകര എന്നിവർ കോഓഡിനേറ്റ് ചെയ്ത പരിപാടിയിൽ രശ്മി ശരത് സ്വാഗതവും കെ.ജി. റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

