കടത്താൻ ശ്രമിച്ച 34,990 ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി
text_fieldsപിടിെച്ചടുത്ത ഗുളികകളും കടത്താൻ ഉപയോഗിച്ച പാത്രവും
ദോഹ: വലിയ അളവിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിരോധിത ഗുളികയായ ക്യാപ്റ്റഗൺ ഗുളികകൾ എയർ കാർഗോ കസ്റ്റംസ് അധികൃതർ പിടികൂടി.കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചെറിയ മേശകളടങ്ങിയ കാർഗോ പെട്ടികൾക്കുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിലാണ് 34,990 ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയത്.
രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്കുനേരെ കസ്റ്റംസ് വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്.നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിന് പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്റ്റംസ് ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.യാത്രക്കാരുടെ ശരീരഭാഷ വരെ വായിച്ചെടുക്കാൻ കഴിയുന്ന സമർഥരായ ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തിലടക്കം നിയോഗിച്ചിരിക്കുന്നത്.

