വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഖത്തറിൽ 313 പേർ അറസ്റ്റിൽ
text_fieldsദോഹ: പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ കൈമാറിയതിനും ഖത്തറിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് വിഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും വിവിധ രാജ്യക്കാരായ 313 പേരെ ആണ് ക്രിമിനൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിഡിയോകൾ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ വസ്തുതയില്ലാത്ത കാര്യങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദേശം നൽകി. വിവരങ്ങൾ അറിയാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

