ദർബ് അൽ സാഇയിൽ എത്തിയത് 3 ലക്ഷം സന്ദർശകർ
text_fieldsദർബ് അൽ സാഇയിൽ നടന്ന ആഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്കായി ദർബ് അൽ സാഇ വേദിയിൽ എത്തിയത് മൂന്ന് ലക്ഷത്തിലധികം സന്ദർശകർ. ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി 11 ദിവസത്തെ ആഘോഷ പരിപാടികളാണ് ഉമ്മു സലാലിലെ ദർബ് അൽ സാഇ വേദിയിൽ അരങ്ങേറിയത്. ഡിസംബർ 10ന് ആരംഭിച്ച് ദേശീയ ദിനമായ 18ഉം കഴിഞ്ഞ് ഡിസംബർ 20നാണ് പരിപാടികൾ അവസാനിച്ചത്.
ഖത്തറിന്റെ പൈതൃകവും ചരിത്രവും സംസ്കാരവും വിളിച്ചോതിയ നിരവധി പ്രകടനങ്ങളും പ്രദർശനങ്ങളും അരങ്ങേറി. 11 ദിവസം നീണ്ട ആഘോഷ പരിപാടിയിൽ സ്വദേശികളും താമസക്കാരും അടക്കം മൂന്ന് ലക്ഷം സന്ദർശകരാണ് എത്തിയത്. നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ എന്ന ദേശീയ ദിന മുദ്രാവാക്യത്തിന് അനുസൃമായ പരിപാടികളായിരുന്നു ദർബ് അൽ സാഇ സ്ഥിരം വേദിയിൽ നടന്നത്. സാംസ്കാരിക, പൈതൃക, കലാ പരിപാടികളുടെ വിപുലമായ ശ്രേണിതന്നെ ഉണ്ടായിരുന്നു 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ദർബ് അൽ സാഇയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

