കോട്ടക്കൽ മസാജ് സെന്ററിന് 25ാം വാർഷികം
text_fieldsകോട്ടക്കൽ മസാജ് സെന്റർ 25ാം വാർഷികാഘോഷത്തിൽ സി.ഇ.ഒ മുഹമ്മദ് അബ്ദു
റഹ്മാൻ ജുഫൈറി, മാനേജർ ഡോ. പി.വി. ഹസീഫ് എന്നിവർ കേക്ക് മുറിക്കുന്നു
ദോഹ: ഖത്തറിലെ ആയൂർവേദ മസാജ് തെറപ്പി കേന്ദ്രമായ കോട്ടക്കൽ മസാജ് സെന്റർ 25ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സി.ഇ.ഒ മുഹമ്മദ് അബ്ദുറഹ്മാൻ ജുഫൈറി, മാനേജർ ഡോ.പി.വി. ഹസീഫ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. സ്ഥാപനത്തിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ വേലായുധൻ നല്ലാട്ടിനെ ആദരിച്ചു. അഞ്ചുവർഷത്തിൽ അധികം പ്രവർത്തന പരിചയമുള്ള ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.
1999ൽ അൽ സദ്ദിൽ പ്രവർത്തനമാരംഭിച്ച കോട്ടക്കൽ മസാജ് സെന്റർ നാട്ടിലെ മസാജ് ചികിത്സകൾ ഖത്തറിലെ പ്രവാസികൾക്ക് ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കിക്കൊണ്ടാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രശംസ പിടിച്ചുപറ്റിയത്. ഖത്തരി സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും മസാജ് സെന്റർ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതായി ചീഫ് ഫിസീഷ്യനും മാനേജറുമായ ഡോ. ഹസീഫ് പറഞ്ഞു.
ഖത്തറിൽ 23 വർഷത്തിലേറെയായി പ്രവർത്തനപരിചയമുള്ള ഡോക്ടറുടെ നേതൃത്വത്തിലാണ് ഇവിടെ ചികിത്സ മസാജുകൾ നൽകുന്നത്. കുറഞ്ഞനിരക്കും, ഫലപ്രാപ്തിയുള്ള കളരി, മർമ ചികിത്സയും ആയുർവേദവും വെസ്റ്റേൺ തെറപ്പികളായ കപ്പിങ്, ഡീപ് ടിഷ്യൂ മസാജ്, സ്വീഡിഷ് എന്നിവ കോർത്തിണക്കിയാണ് മസാജ് തെറപ്പികൾ ലഭ്യമാക്കുന്നത്. ഇതു കുറഞ്ഞ നിരക്കിൽ മസാജ് ചികിത്സ ലഭ്യമാക്കുന്ന ഖത്തറിലെ സ്ഥാപനമായും കോട്ടക്കൽ സെന്ററിനെ മാറ്റുന്നതായി മാനേജ്മെന്റ് അറിയിച്ചു.
അൽ നാസറിൽ മിർഖാബ് മാളിന് എതിർവശത്തെ മിർഖാബ് കോംപ്ലക്സിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വിഭാഗവും ഇവരുടെ മാത്രം പ്രത്യേകതയാണ്. 25ാം വാർഷികം പ്രമാണിച്ച് മാർച്ച് 31 വരെ ഉപഭോക്താക്കൾക്കായി സർപ്രൈസ് പ്രമോഷനും ഒരുക്കിയിട്ടുണ്ടെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 4436 0061, 3345 3697, 7144 0061 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

