25 ടൊയോട്ട യാരിസ് കാറുകൾ സമ്മാനം; സഫാരി ഷോപ്പ് ആന്‍ഡ് ഡ്രൈവ് പ്രമോഷന് തുടക്കം
text_fieldsഷോപ്പ് ആന്‍ഡ് ഡ്രൈവ് പ്രമോഷന് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിൽ തുടക്കം കുറിച്ചപ്പോൾ
ദോഹ: ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതിയൊരുക്കി പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയിൽ ഷോപ്പ് ആന്‍ഡ് ഡ്രൈവ് പ്രമോഷന് തുടക്കം. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍നിന്നും അമ്പത് റിയാലിന് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ 25 ടൊയോട്ട യാരിസ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
എട്ട് ഘട്ടങ്ങളായാണ് പ്രമോഷന്‍ നറുക്കെടുപ്പുകള്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ഏഴു നറുക്കെടുപ്പില്‍ മൂന്നു കാറുകളും എട്ടാമത്തെ നറുക്കെടുപ്പില്‍ നാല് കാറുകളുമാണ് ഉപഭോക്താക്കൾക്ക് സമ്മാനമായി ലഭിക്കുക.
2027 ഒക്ടോബര്‍ 25 വരെ നീണ്ടുനിൽക്കുന്ന പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2026 ഡിസംബര്‍ ആറിന് അബു ഹമൂർ സഫാരി മാള്‍ ഔട്ട് ലെറ്റില്‍ നടക്കും. തുടർന്ന് 2027 ജനുവരി 24 ന് സല്‍വ റോഡ് ഔട്ട്‌ലെറ്റ്, മാര്‍ച്ച് 17 -ബര്‍വ വില്ലേജ് ഔട്ട്‌ലെറ്റ്, ഏപ്രില്‍ 29 -അല്‍ഖോർ ഔട്ട്‌ലെറ്റ്, ജൂണ്‍ 14 -അല്‍ഗറാഫ എസ്ദാൻ മാൾ, ജൂലൈ 29 -ബിര്‍ക്കത്ത് ഔട്ട്‌ലെറ്റ്, സെപ്റ്റംബര്‍ 13 ജി.ഡബ്ല്യൂ.സി ലോജിസ്റ്റിക് വില്ലേജ് ഔട്ട്‌ലെറ്റ്, ഒക്ടോബര്‍ 25 അല്‍ ഷഹാനിയ ഔട്ട്‌ലെറ്റിലും നറുക്കെടുപ്പ് നടക്കും.
സെപ്റ്റംബര്‍ 12ന് അവസാനിച്ച 30 ബെസ്‌റ്റ്യൂണ്‍ കാറുകള്‍ സമ്മാനമായി നല്‍കിയ സഫാരിയുടെ ഷോപ് ആന്‍ഡ് ഡ്രൈവ് മെഗാ പ്രൊമോഷന് വന്‍ സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍നിന്ന് ലഭിച്ചത്. 2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കികൊണ്ട് സഫാരി തുടങ്ങിവച്ച വിവിധ സമ്മാന പദ്ധതികളിലൂടെ നിരവധി വിജയികളെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.

