' ആർ യു ഓകെ?' കാമ്പയിൻ 25 സ്ഥാപനങ്ങൾ പങ്കെടുത്തു
text_fieldsദോഹ: ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം രാജ്യവ്യാപകമായി സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിനിൽ 25ലധികം സ്ഥാപനങ്ങളും സംരംഭങ്ങളും പങ്കെടുത്തു. മാനസികമായി നിങ്ങൾ ഓകെ ആണോ എന്നർഥത്തിൽ 'ആർ യു ഓകെ' എന്ന തലക്കെട്ടിലൂന്നിയാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാമ്പയിനിൽ പൊതുജനാരോഗ്യ മന്ത്രാലയത്തെ കൂടാതെ, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, സിദ്റ മെഡിസിൻ, നൗഫാർ, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി എന്നിവരും അണിനിരന്നു. മാനസികമായി നമ്മൾ ആരോഗ്യവാന്മാരല്ലെങ്കിൽ നമ്മുടെ മാനസിക പ്രശ്നങ്ങളും ആശങ്കകളും തുറന്നു പറയാനുള്ള അവസരമാണ് പൊതുജനാരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നത്. കോവിഡിനെ തുടർന്ന് വ്യക്തികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിലും സമാന കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ജീവിതരീതിയിൽ ചെറിയ മാറ്റത്തിരുത്തലുകൾ വരുത്തുന്നതോടെ അധിക പേരിലും കാണപ്പെടുന്ന മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കാനാകുമെന്നും എന്നാൽ, മറ്റു ചിലർ കൂടുതൽ പിന്തുണ ആവശ്യമായി വരുന്നവരാണെന്നും മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി വ്യക്തമാക്കി. കാമ്പയിനിെൻറ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ പി എച്ച്.സി.സി ഓപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറും മാനസികാരോഗ്യ, ക്ഷേമ വിഭാഗം ഉപ മേധാവിയുമായ ഡോ. സംയ അഹ്മദ് അൽ അബ്ദുല്ല, സിദ്റ മെഡിസിൻ സൈക്യാട്രി വിഭാഗം വനിത മാനസികാരോഗ്യ ഡിവിഷൻ ചീഫ് ഡോ. ഫെലിസ് വാട്ട്, നൗഫാറിൽ നിന്നുള്ള മയ്സാ അൽ ഇമാദി എന്നിവർ കാമ്പയിനുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

