ജോയ് ആലുക്കാസ് ഷോറൂമുകളിൽ 24 കാരറ്റ് ഗോൾഡ് ബാർ
text_fieldsകാരറ്റ് ഗോൾഡ് ബാർ വിപണനം ചെയ്യുന്നതിനുള്ള കരാറിൽ ജോയ് ആലുക്കാസ്
ഗ്രൂപ് ചെയർമാൻ ഡോ. ജോയ് ആലുക്കാസും എമിറേറ്റ്സ് ഗോൾഡ് ചെയർമാൻ
ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാനും ഒപ്പുവെക്കുന്നു
ദോഹ: പരിശുദ്ധിയിൽ മുന്നിട്ടുനിൽക്കുന്ന 24 കാരറ്റ് ഗോൾഡ് ബാറുകളുടെ വിപണനത്തിന് കൈകോർത്ത് ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസും യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗോൾഡും.
ഒരു ഗ്രാം മുതൽ 100 ഗ്രാം വരെയുള്ള സ്വർണബാറുകളാണ് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഷോറൂമുകളിലൂടെ വിപണനം ചെയ്യുക. ഇതുസംബന്ധിച്ച കരാറിൽ എമിറേറ്റ്സ് ഗോൾഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ, ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് എന്നിവർ ഒപ്പുവെച്ചു.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ഇന്റർനാഷനൽ ഒാപേറഷൻസ് വിഭാഗം മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ഇരുസ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എമിറേറ്റ്സ് ഗോൾഡിന്റെ സ്വർണ ശുദ്ധീകരണ വൈദഗ്ധ്യവും ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ലോകമെമ്പാടുമുള്ള ശക്തമായ റീട്ടെയ്ൽ സാന്നിധ്യവും സഹകരിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് പരിശുദ്ധ സ്വർണബാറുകൾ കരസ്ഥമാക്കാനുള്ള അവസരമാണ് കൈവരുന്നത്. ഇരു സ്ഥാപനങ്ങളുടെയും മുദ്രകളോടുകൂടിയ സർട്ടിഫൈഡ് 24 കാരറ്റ് ഗോൾഡ് ബാറുകൾ എമിറേറ്റ്സ് ഗോൾഡ് നിർമിച്ചുനൽകും.
ഇന്ത്യക്കുപുറമെ യു.എ.ഇ, യു.കെ, യു.എസ്.എ, സിംഗപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, മറ്റു ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ള ജോയ് ആലുക്കാസ് ഷോറൂമുകളിലൂടെ ഗോൾഡുബാറുകളുടെ വിപണനം ഉറപ്പാക്കും. ആഗോളതലത്തിൽ 12 രാജ്യങ്ങളിലായി 190 ഷോറൂമുകളാണ് ജോയ് ആലുക്കാസ് ഗ്രൂപ്പിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

