നിർമിച്ചത് 23 രണ്ടുനില കെട്ടിടങ്ങൾ: സിറിയയിൽ രണ്ടാംഘട്ട താമസസൗകര്യ നിർമാണ പദ്ധതി പൂർത്തിയായി
text_fieldsഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി സിറിയയിൽ പൂർത്തിയാക്കിയ താമസ കേന്ദ്രങ്ങൾക്ക് മുന്നിൽ കുട്ടികൾ
ദോഹ: വടക്കൻ സിറിയയിലെ അൽ ബാബ് നഗരത്തിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി നടപ്പാക്കിയ രണ്ടാംഘട്ട റെഡിസൻഷ്യൽ പദ്ധതി പൂർത്തിയായി. ഉംറാൻ സിറ്റി എന്നാണ് പദ്ധതിയുടെ പേര്. സിറിയയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട നിരവധി പേർക്ക് പദ്ധതി ഏറെ ആശ്വാസം പകരും.
10,000 ചതുരശ്ര മീറ്റർ ഭൂമിയിൽ 9246 ചതുരശ്രമീറ്റർ വിസ്തൃതിയിലായി 23 രണ്ടുനില കെട്ടിടങ്ങളാണ് നിർമിച്ചിരിക്കുന്നത്. ഓരോ കെട്ടിടത്തിലും രണ്ടു റൂമുകളുൾപ്പെടുന്ന ഫ്ലാറ്റുകളാണ് നിർമിച്ചിരിക്കുന്നത്. പൂർണമായും വൈദ്യുതീകരിച്ച ഉംറാൻ നഗരത്തിൽ ജലവിതരണം, സീവേജ് ശൃംഖല, സോളാർ സ്ട്രീറ്റ് ലൈറ്റുകൾ, പള്ളി, ഷോപ്പുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന, ഏറെ ദുരിതം നേരിടുന്ന സിറിയക്കാരെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിെൻറ പൂർണ മേൽനോട്ടം അൽ ബാബ് മുനിസിപ്പാലിറ്റി വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

