സിറ്റിസെൻററിന് 20ാം പിറന്നാൾ ആഘോഷം
text_fieldsസി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഫൈസൽ ആൽഥാനി, ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം
ദോഹ: ഖത്തറിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ സിറ്റി സെൻറർ 20ാം പിറന്നാളിെൻറ നിറവിൽ. 20ാം വാർഷകത്തിെൻറ ഭാഗമായി 20 ദിന ആഘോഷ പരിപാടികൾക്ക് തുടക്കമായതായി സിറ്റി സെൻറർ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമൂഹ മാധ്യമങ്ങൾ വഴിയും ഷോപ്പിങ് വഴിയും വിവിധ മത്സരങ്ങളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയാണ് വാർഷികാഘോഷം.
ജൈത്രയാത്രയിൽ നാഴികക്കല്ല് പിന്നിടുന്ന ഈ വർഷം സിറ്റി സെൻററിൽ 50 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കും. ഇംഗ്ലീഷ് ഹോം, ടീ ടൈം, ക്രിസ്പി ക്രെം, ടോപാസ്, എച്ച് ആൻഡ് എം എന്നിവ ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളാണ് സിറ്റി സെൻററിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നത്. 2001ൽ ആരംഭിച്ച സിറ്റി സെൻറർ ഖത്തറിലെ ഷോപ്പിങ് സംസ്കാരത്തിൽ മുൻനിരയിലെത്തി.
സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കുമിടയിൽ പ്രധാന ഷോപ്പിങ് കേന്ദ്രമായും മാറി. ചില്ലറ വ്യാപാര മേഖലയിൽ ഏറ്റവും ആധുനികമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നു -മാനേജ്മെൻറ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1990കളിൽ വലിയൊരു പദ്ധതി അവതരിപ്പിക്കുമ്പോൾ അസാധ്യമായൊരു സ്വപ്നത്തിൽനിന്നാണ് ഖത്തർ ഭരണകൂടത്തിെൻറയും അധികൃതരുടെയും പങ്കാളികളുടെയും പിന്തുണയോടെ രാജ്യത്തിെൻറ പ്രധാന കേന്ദ്രമായി സിറ്റി സെൻറർ മാറിയതെന്ന് ആമൽ കമ്പനി ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം പറഞ്ഞു.
സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഫൈസൽ ആൽഥാനി, ഡയറക്ടർ ബാരിസ് സെസൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

