2030 ഏഷ്യൻ ഗെയിംസ്: ഖത്തറിലെങ്കിൽ മികച്ച കായിക അനുഭവം ഉറപ്പ്
text_fieldsഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയും ഐ.ഒ.സി പ്രസിഡൻറ് തോമസ് ബാചും (ഫയൽ ചിത്രം)
ദോഹ: 2030ൽ ഏഷ്യൻ ഗെയിംസിന് ഖത്തർ ആതിഥ്യം വഹിക്കുമ്പോൾ അത്ലറ്റുകൾക്കും ആരാധകർക്കും ഏറ്റവും മികച്ച കായിക അനുഭവമായിരിക്കും നൽകുകയെന്ന വാഗ്ദാനവുമായി രാജ്യം. 2030 ഏഷ്യൻ ഗെയിംസിനായി ഏഷ്യൻ ഒളിംപിക്സ് കൗൺസിലിന് മുന്നിൽ ഖത്തർ കാൻഡിഡേറ്റ് ഫയൽ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. 2030ലെ ഏഷ്യൻ ഗെയിംസിനായി ഖത്തറും രംഗത്തുണ്ട്. 2006ലെ ഏഷ്യൻ ഗെയിംസ് ഖത്തറിലായിരുന്നു നടന്നത്. നിരവധി അന്താരാഷ്ട്രകായിക ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിച്ച് വരുകയാണ് ഖത്തർ. തികഞ്ഞ പ്രതീക്ഷയോടെയാണ് ഏഷ്യൻ ഗെയിംസിെൻറ 2030 പതിപ്പിലേക്ക് കണ്ണ്് വെച്ചിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.
2020ലെ യൂത്ത് ഒളിമ്പിക്സിന് വേദിയായ സ്വിറ്റ്സർലൻഡിലെ ലൂസെന്നിൽ വെച്ചാണ് 2030ലേക്കുള്ള ഏഷ്യൻ ഗെയിംസ് ആതിഥേയരെ പ്രഖ്യാപിക്കുന്നത്. ഖത്തറിെൻറ കായിക ചരിത്രത്തിൽ നിരവധി വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് ദോഹയുടെ പുതിയ വാഗ്ദാനം.
ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഖത്തറിൽ സജ്ജമായിരിക്കുന്നത്. കായിക താരങ്ങൾക്കും ആരാധകർക്കും സ്റ്റേഡിയങ്ങൾക്കിടയിൽ സഞ്ചരിക്കാൻ കുറഞ്ഞ സമയംമതിയെന്നത് ഖത്തറിെൻറ മാത്രം പ്രത്യേകതയായിരിക്കും.
കായിക മേഖലയിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ തലസ്ഥാനമാണ് ദോഹയെന്നും 2022ലെ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായുള്ള തയാറെടുപ്പിലാണ് രാജ്യമെന്നും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറും ദോഹ 2030 പ്രസിഡൻറുമായ ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
2006ലെ ദോഹ ഏഷ്യൻ ഗെയിംസിെൻറ ബാക്കി പത്രങ്ങളാണ് ഖത്തറിെൻറ ആധുനിക ഗതാഗത സംവിധാനം. അടുത്ത 10 വർഷത്തിനുള്ളിൽ ഏഷ്യൻ ഒളിമ്പിക് കൗൺസിലുമായി ഏഷ്യൻ കായികലോകത്തിെൻറ വികസനത്തിലേക്കാണ് ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ശൈഖ് ജൂആൻ വ്യക്തമാക്കി. അത്യാധുനിക റോഡ്, റെയിൽവേ, മെേട്രാ ശൃംഖലകളാണ് ഖത്തറിൽ സജ്ജമായിരിക്കുന്നത്. വിവിധ സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലം 20 മിനിറ്റിൽ കൂടില്ലെന്നത് വലിയ സവിശേഷതയാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുൾപ്പെടെ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾക്കാണ് ദോഹ ആതിഥ്യം വഹിച്ചിരിക്കുന്നത്. 2018ൽ ലോക ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിനും ഖത്തർ ആതിഥ്യം വഹിച്ചു.
2030 ഏഷ്യൻ ഗെയിംസിനുള്ള ലോഗോയും കാമ്പയിൻ മുദ്രാവാക്യവും ബിഡ് കമ്മിറ്റി നേരത്തേ പുറത്തുവിട്ടിട്ടുണ്ട്. ഖത്തറിെൻറ പൈതൃകവും പ്രകൃതിയും ആധുനികതയും കോർത്തിണക്കിക്കൊണ്ടുള്ള സമ്പന്ന സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോയും മുദ്രാവാക്യവും. 'യുവർ ഗേറ്റ്വേ'എന്നതാണ് മുദ്രാവാക്യം. ഏഷ്യയുടെ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ മികച്ച ഭാവിയിലേക്കുള്ള പ്രവേശന കവാടം എന്നതാണ് 'യുവർ ഗേറ്റ്വേ'എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വെക്കുന്നത്. 2030 ഏഷ്യൻ ഗെയിംസിനായുള്ള എല്ലാ വേദികളും ഖത്തറിൽ നിലവിലുണ്ട്. കൂടാതെ ഏഷ്യൻ ചാമ്പ്യൻഷിപ്പുകളും ലോക ചാമ്പ്യൻഷിപ്പുകളും സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഖത്തർ ഒരുപടി മുന്നിലാണെന്നും ബിഡ് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം റാഷിദ് അൽ ബൂഐനൈൻ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.