Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2022 ലോകകപ്പ്; സുഡാന്‍...

2022 ലോകകപ്പ്; സുഡാന്‍ ജനതയുടെ പിന്തുണ കട്ടായം

text_fields
bookmark_border
2022 ലോകകപ്പ്; സുഡാന്‍ ജനതയുടെ പിന്തുണ കട്ടായം
cancel
camera_alt

ആല അല്‍ഉബൈദ് സംസാരിക്കുന്നു

ദോഹ: 2022ൽ ഖത്തറിൽ നടക്കുന്ന ​ഫിഫ ലോകകപ്പിന്​ സുഡാൻ ജനതയുടെ പിന്തുണ കട്ടായം. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​​ ലെഗസിയില്‍ സുഡാന്‍ സമൂഹത്തെ പ്രതിനിധാനംചെയ്യുന്ന ആല അല്‍ഉബൈദാണ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​. ലോക കപ്പ് ത​െൻറ സമൂഹത്തി​െൻറ സാംസ്​കാരിക മഹിമ ലോകത്തവതരിപ്പിക്കാന്‍ കിട്ടിയ അവസരം കൂടിയായി കരുതുന്നുവെന്ന്​ അവർ പറഞ്ഞു. ഖത്തറിലെ സുഡാന്‍ സമൂഹത്തി​െൻറ എല്ലാ പിന്തുണയുമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്​. ലോക കപ്പില്‍ തങ്ങള്‍ യോഗ്യത നേടിയാലും ഇല്ലെങ്കിലും ഖത്തര്‍ ലോകകപ്പിന് എല്ലാവിധ പിന്തുണയുമായി തങ്ങളുടെ രാജ്യവും ഖത്തറിലെ സുഡാന്‍ സമൂഹവുമുണ്ടാകും. കാണികളായും സന്നദ്ധ സേവകരായും കലാവിരുന്ന് ഒരുക്കിയും പ്രതിനിധികളായുമെല്ലാം തങ്ങളുടെ നാടി​െൻറ സാന്നിധ്യം ഖത്തറിൽ ഉറപ്പാണ്​.

സുഡാനില്‍ ബഹുഭാഷകളുണ്ടെന്ന്​ അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. നിങ്ങള്‍ സുഡാ​െൻറ പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര ചെയ്​താല്‍ നഗരത്തിലുള്ളവരുടെ ഭാഷയല്ല അവരുപയോഗിക്കുന്നതെന്ന് തിരിച്ചറിയാനാകും. തികച്ചും വ്യത്യസ്​തമായ മറ്റൊരു ഭാഷയാണത്​. സുഡാന്‍ യുവത പലതരം നൈപുണ്യമുള്ളവരാണ്​. സുഡാനി യുവാക്കളെയും പഴയ തലമുറയെയും പങ്കാളികളാക്കുന്ന സാംസ്​കാരിക വിനിമയം സാധ്യമാക്കാന്‍ കൂടിയാണ് ഖത്തര്‍ ലോകകപ്പ് പ്രയോജനപ്പെടുത്തുക.

ഖത്തറില്‍ അറുപതിനായിരത്തിലധികം സുഡാനി ജനതയുണ്ട്. ഫിഫ അറബ് കപ്പില്‍ സുഡാന്‍ ടീം മത്സരിക്കുന്നുണ്ട്. ലിബിയക്കെതിരെയാണ് മത്സരം. ഏറെ പ്രതീക്ഷയോടെയാണ് തങ്ങളുടെ സമൂഹം ഈ മത്സരം കാത്തിരിക്കുന്നത്. എല്ലാ കായിക മത്സരങ്ങളും ആഹ്ലാദത്തോടെ കാണുന്ന സുഡാന്‍ സ്വദേശികള്‍ക്ക് ഫുട്ബാള്‍ ആവേശമാണ്. ഫുട്ബാള്‍ ഏറെ ജനകീയമായ കായിക മത്സരമാണ് സുഡാനില്‍. കുട്ടികളും മുതിര്‍ന്നവരും ഫുട്ബാള്‍ കളിക്കുന്ന കാഴ്​ചകള്‍ നാട്ടിന്‍പുറത്തും നഗരങ്ങളിലും സാധാരണമാണെന്നും അവര്‍ പറഞ്ഞു. ഖത്തറില്‍ ജനിച്ചുവളര്‍ന്ന ആലാ അല്‍ഉബൈദ് സ്​കൂള്‍ കാലം മുതല്‍ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഖത്തര്‍ സര്‍വകലാശാലയില്‍നിന്ന് ലിംഗ്വിസ്​റ്റിക്​സിലും മാസ് കമ്യൂണിക്കേഷനിലും ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ സാമൂഹിക വികസന പദ്ധതികളില്‍ സജീവമാവുകയാണ് ആല.

സുഡാനി കലാരൂപങ്ങൾ അവതരിപ്പിക്കും

ലോകകപ്പി​െൻറ ഭാഗമായ വിവിധ പരിപാടികളിൽ സുഡാനി കലാരൂപങ്ങൾ അവതരിപ്പിക്കും. മുന്നോടിയായി നടന്ന പല മത്സരങ്ങളിലും പല തരം നൃത്തവും സാംസ്​കാരിക പരിപാടികളും സുഡാ​േൻറതായി ഇതിനകം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 2019 സി.എഫ് സൂപ്പര്‍കപ്പ്, അമീര്‍ കപ്പ്, ഫിഫ ക്ലബ് ഫുട്ബാള്‍ ലോക കപ്പി​െൻറ രണ്ടു മത്സരങ്ങള്‍ എന്നിവയിലെല്ലാം പരിപാടികള്‍ അവതരിപ്പിച്ചു. പ്രശസ്​ത ഗ്രാഫിറ്റി കലാകാരന്‍ അസില്‍ദിയാബ്, ഗായകന്‍ അസ്ഹര്‍ സിയെദ് അഹ്മദ്, സൂസിത തുടങ്ങിയവര്‍ പരിപാടികളവതരിപ്പിച്ചിരുന്നു. അഹ്മദ് ബിന്‍ അലി സ്​റ്റേഡിയം ഉദ്​ഘാടനത്തോടനുബന്ധിച്ച് നടന്ന അമീര്‍ കപ്പില്‍ സാംസ്​കാരിക പരിപാടി വന്‍ വിജയമായിരുന്നു. സുഡാനി സംഗീതമോ പാട്ടിലെ വരികളോ മനസ്സിലാകാത്തവര്‍ പോലും നന്നായി ആസ്വദിച്ച പരിപാടിയായിരുന്നു അത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2022 World Cup; The support of the Sudanese people is imperative
Next Story