Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2022 ലോ​ക​ക​പ്പ്​ :...

2022 ലോ​ക​ക​പ്പ്​ : എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ്​ വാ​ക്​​സി​ൻ ഉ​റ​പ്പാ​ക്കു​മെ​ന്ന്​ ഖ​ത്ത​ർ

text_fields
bookmark_border
2022 ലോ​ക​ക​പ്പ്​ : എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ്​ വാ​ക്​​സി​ൻ ഉ​റ​പ്പാ​ക്കു​മെ​ന്ന്​ ഖ​ത്ത​ർ
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി ‘റെ​യ്​​സി​ന ച​ർ​ച്ച’​യി​ൽ സം​സാ​രി​ക്കു​ന്നു

ദോ​ഹ: 2022ൽ ​ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നാ​യി എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​​ ഉ​റ​പ്പാ​ക്കും. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി​യാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ദോ​ഹ ഫോ​റ​ത്തി​െൻറ പ​ങ്കാ​ളി​ക​ളാ​യ ഒ​ബ്​​സ​ർ​വ​ർ റി​സ​ർ​ച് ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ ഈ ​വ​ർ​ഷ​ത്തെ 'റെ​യ്​​സി​ന ച​ർ​ച്ച'​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ്​ പ​രി​പാ​ടി ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു​ പ​രി​പാ​ടി. ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്​ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ഉ​റ​പ്പു​വ​രു​ത്തും. ഇ​തി​നാ​യി വാ​ക്​​സ​ി​ൻ വി​ത​ര​ണ​ക്കാ​രു​മാ​യി ഖ​ത്ത​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടി​യാ​ലോ​ച​ന​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ടൂ​ർ​ണ​മെൻറി​ൽ പ​െ​​ങ്ക​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ എ​ങ്ങ​നെ വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ലാ​ണ്​​ ച​ർ​ച്ച. പൂ​ർ​ണ​മാ​യും കോ​വി​ഡ്​​മു​ക്ത​മാ​യ ലോ​ക​ക​പ്പ്​ ന​ട​ത്തു​ക​യെ​ന്ന​താ​ണ്​ ഖ​ത്ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​ന്​ ക​ഴി​യു​മെ​ന്നാ​ണ്​ ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഗോ​ള​സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ബ​ഹു​മു​ഖ സ​മ്മേ​ള​ന​മാ​ണ്​ 'റെ​യ്​​സി​ന ച​ർ​ച്ച'.

വി​മാ​ന​യാ​ത്ര​ക​ൾ​ക്കും കാ​യി​ക മേ​ള​ക​ൾ​ക്കു​മ​ട​ക്കം കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ നി​ർ​ബ​ന്ധ​മാ​കു​ക​യാ​ണ്. ഈ​യ​ടു​ത്ത്​ ഖ​ത്ത​റി​ൽ ന​ട​ന്ന മോ​​ട്ടോ ജി.​പി 2021 ലോ​ക ബൈ​ക്ക്​ റേ​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ​ക്കും വാ​ക്​​സി​ൻ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ലു​ള്ള ര​ണ്ടു റേ​സി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കും അ​നു​ബ​ന്ധ ആ​ളു​ക​ൾ​ക്കും വാ​ക്​​സ​ി​ൻ ന​ൽ​കി​യി​രു​ന്നു. മോ​​ട്ടോ ജി.​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ താ​ര​ങ്ങ​ളും അ​ധി​കൃ​ത​രും അ​ഞ്ചാ​ഴ്​​ച വ​രെ ഖ​ത്ത​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​വ​രാ​ണ്. ഇ​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും ഖ​ത്ത​റി​ൽ കോ​വി​ഡ്​ വാ​ക്​​സ​ി​ൻ സ്വീ​ക​രി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു ചെ​യ്​​ത​ത്. 2022 ലോ​ക​ക​പ്പ്​ സ്​ ​റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക​ട​ക്കം പ്ര​േ​വ​ശ​ന​ത്തി​ന് വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2022 World Cupcovid vaccine
News Summary - 2022 World Cup: Qatar urges covid vaccine for all
Next Story