2022 ലോകകപ്പ്: ഔദ്യോഗിക സ്റ്റാമ്പുമായി ഖത്തർ പോസ്റ്റ്
text_fieldsഖത്തർ പോസ്റ്റിെൻറ ലോകകപ്പ് സ്റ്റാമ്പ് പ്രകാശനം ചെയ്തപ്പോൾ
ദോഹ: 2022ലെ ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് (ഖത്തർ പോസ്റ്റൽ സർവിസ് കമ്പനി) ഔദ്യോഗിക സ്റ്റാമ്പ് പുറത്തിറക്കി. 2021, 2022 വർഷങ്ങളിലായി പുറത്തിറക്കുന്ന 11 സ്റ്റാമ്പുകളിലെ ആദ്യ പതിപ്പാണ് പ്രകാശനം ചെയ്തത്. സ്റ്റാമ്പ് പുറത്തിറക്കുന്നതിന് ഖത്തർ പോസ്റ്റും ഫിഫയും തമ്മിൽ ഒപ്പുവെച്ച കരാറിെൻറ ഭാഗമായാണ് സ്റ്റാമ്പുകൾ പുറത്തിറക്കുന്നത്. ഖത്തർ ലോകകപ്പിെൻറ ഔദ്യോഗിക ലോഗോ പതിച്ച സ്റ്റാമ്പാണിത്.
2022 ലോകകപ്പിലേക്കുള്ള ഖത്തറിെൻറ പ്രയാണത്തിലെ ഓരോ നാഴികക്കല്ലിനെയും ഖത്തറിെൻറ സമ്പന്നമായ കാൽപന്ത് ചരിത്രത്തെയും അടയാളപ്പെടുത്തുന്നതായിരിക്കും സ്റ്റാമ്പുകളെന്ന് അധികൃതർ വ്യക്തമാക്കി. വി.ഐ.പി ഫോൾഡറുകൾ, ഫസ്റ്റ് ഡേ കവറുകൾ, സ്മരണിക സ്റ്റാമ്പ് സെറ്റുകൾ എന്നിവയും ഇതോടൊപ്പം ഉൾപ്പെടും.
ഖത്തർ പോസ്റ്റും ഫിഫയും തമ്മിൽ കരാർ ഒപ്പുവെക്കുന്നതിലൂടെ 2022 ലോകകപ്പിെൻറ പ്രഥമ ഔദ്യോഗികവും അംഗീകൃതവുമായ ഉൽപന്നമായി സ്റ്റാമ്പ് മാറും. വമ്പൻ ഫുട്ബാൾ ടൂർണമെൻറുകളുടെ സംഘാടനം, ഖത്തറിെൻറ അതിസമ്പന്നമായ ഫുട്ബാൾ ചരിത്രം, 2022 ലോകകപ്പ് സ്റ്റേഡിയങ്ങൾ പിന്നിട്ട വഴികൾ എന്നിവയും ഇതിലൂടെ അടയാളപ്പെടുത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

