Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനെ​യ്​​മ​ർ...

നെ​യ്​​മ​ർ കാ​ത്തി​രി​ക്കു​ന്നു;  2022 ലോ​ക​ക​പ്പി​നാ​യി 

text_fields
bookmark_border
നെ​യ്​​മ​ർ കാ​ത്തി​രി​ക്കു​ന്നു;  2022 ലോ​ക​ക​പ്പി​നാ​യി 
cancel
camera_alt??????????? ???????????? ???????? ?????????????? ?????? ??????????????? ???????????? ???????? ???????? ????? ???????????? ????????? ????? ?????????????? ???????????????? ??????? ????????????

ദോ​ഹ: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന 2022 ലോ​ക​ക​പ്പി​നാ​യി താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന്​ ഫ്ര​ഞ്ച്​ ക്ല​ബാ​യ പി.​എ​സ്.​ജി​യു​ടെ ബ്ര​സീ​ൽ സൂ​പ്പ​ർ​താ​രം നെ​യ്​​മ​ർ. 
വ​ർ​ഷ​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​യു​ണ്ടെ​ങ്കി​ലും ഒ​രു ഗ​ൾ​ഫ്​ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ലോ​ക​ക്ക​പ്പി​ൽ ക​ളി​ക്കാ​നാ​യി താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ന്​ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും 25കാ​ര​നാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പി.​എ​സ്.​ജി​യു​ടെ (പാ​രി​സ്​ സെ​ൻ​റ്​​ജ​ർ​മ​ൻ എ​ഫ്.​സി) അ​ഞ്ചാ​മ​ത്​ വാ​ർ​ഷി​ക വി​ൻ​റ​ർ പ​രി​ശീ​ല​ന​ക്യാ​മ്പി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ദോ​ഹ​യി​ലെ ആ​സ്​​പെ​യ​ർ സോ​ണി​ൽ എ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക​കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഫ്ര​ഞ്ച്​ താ​രം എം​ബാ​പ്പെ, ഉ​റു​ഗ്വേ താ​രം ക​വാ​നി എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2022ൽ​ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക​ക്ക​പ്പി​െ​ൻ​റ സെ​മി​ഫൈ​ന​ൽ സ്​​റ്റേ​ഡി​യ​മാ​ണ്​ ആ​സ്​​പെ​യ​ർ സോ​ണി​ലെ ഖ​ലീ​ഫ സ്​​റ്റേ​ഡി​യം. ഇ​വി​ടെ ത​ന്നെ പ​രി​ശീ​ല​ന​ത്തി​ന്​ എ​ത്തി​യ​ത്​ ന​ന്നാ​യെ​ന്ന്​ തോ​ന്നു​ന്നു. സ്​​പോ​ർ​ട്​​സി​നെ ഏ​റെ സ്​​നേ​ഹി​ക്കു​ന്ന​വ​രാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. 

എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ മു​ൻ​പ​ന്തി​യി​ലു​ണ്ട്. ഇ​വി​ടു​ത്തെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ലോ​കോ​ത്ത​ര​മാ​ണെ​ന്നും നെ​യ്​​മ​ർ പ​റ​ഞ്ഞു. വ്യാഴാഴ്​ച വൈ​കു​ന്നേ​ര​ത്തോ​ടെ നെ​യ്​​മ​റും സ​ഹ​താ​ര​ങ്ങ​ളും ആ​സ്​​പെ​യ​ർ അ​ക്കാ​ദ​മി മൈ​താ​ന​ത്ത്​ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. ത​ന്നെ കാ​ണാ​നാ​യി കാ​ത്തു​നി​ന്ന നി​ര​വ​ധി ആ​രാ​ധ​ക​രെ അ​ദ്ദേ​ഹം നി​രാ​ശ​രാ​ക്കി​യി​ല്ല. വീ​ൽ​ചെ​യ​റി​ൽ കാ​ത്തു​നി​ന്ന ബാ​ലൻ ‘നെ​യ്​​മ​ർ’ എ​ന്ന്​ നീ​ട്ടി വി​ളി​ച്ച​തോ​ടെ അ​ദ്ദേ​ഹം അ​വ​നരി​കി​ലേ​ക്കെ​ത്തി. 
ത​ല​യി​ൽ ഒാ​മ​ന​ത്ത​ത്തോ​ടെ കൈ​വെ​ച്ചു. വീ​ൽ ചെ​യ​റി​ലു​ള്ള ക​ട​ലാ​സി​ൽ ഒാ​േ​ട്ടാ​ഗ്രാ​ഫ്​ ന​ൽ​കി. ബാ​ലി​ക​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കൊ​പ്പ​വും നെ​യ്​​മ​റും എം​ബാ​പ്പെ​യും ഫോ​േ​ട്ടാ​ക്ക്​ പോ​സ്​ ചെ​യ്​​തു. ചി​ല ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ആ​ർ​ത്തു​വി​ളി​ച്ച​തോ​ടെ അ​വ​ർ​ക്ക്​ നേ​രെയും കൈ​വീ​ശി​ക്കാ​ണി​ച്ചു. ടീം ശനിയാഴ്​ച ഖത്തറിൽ നിന്ന്​ മടങ്ങും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news2022 World Cupmalayalam news
News Summary - 2022 World cup - Qatar-gulf news
Next Story