Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2022 ലോകകപ്പ്:...

2022 ലോകകപ്പ്: കോവിഡാനന്തര ലോകത്തിെൻറ ആഘോഷം

text_fields
bookmark_border
2022 ലോകകപ്പ്: കോവിഡാനന്തര ലോകത്തിെൻറ ആഘോഷം
cancel

ദോഹ: കോവിഡ് -19ന് ശേഷമുള്ള ആഗോള ഉത്സവമായിരിക്കും 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കായിക േപ്രമികളെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ്​.

ഇവരിലധികവും മിഡിലീസ്​റ്റിെൻറയും അറബ് ലോകത്തിെൻറയും രുചി ആദ്യമായി അനുഭവിക്കുന്നവരായിരിക്കും. എല്ലാവർക്കും പ്രാപ്യമായ ലോകകപ്പായിരിക്കും 2022ലേതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം സുരക്ഷിതവും മികവുറ്റതുമായ ലോകകപ്പാണ് ലോകത്തിന് നൽകാനിരിക്കുന്നതെന്നും ഹസൻ അൽ തവാദി വ്യക്തമാക്കി.

വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിൽ (വിഷ് 2020) സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 15ന് ആരംഭിച്ച ഉച്ചകോടി ഇന്നലെ അവസാനിച്ചു. 'വലിയ കായിക ചാമ്പ്യൻഷിപ്പുകളിലെ ആരോഗ്യ വെല്ലുവിളികൾ' വിഷയത്തിൽ നടന്ന അന്താരാഷ്​ട്ര പാനൽ ചർച്ചയിലാണ് തവാദി പങ്കെടുത്തത്. കടുത്ത പ്രതിസന്ധികൾക്കിടയിലും എ.എഫ്.സി ചാമ്പ്യൻസ്​ ലീഗ് പശ്ചിമമേഖലാ മത്സരങ്ങൾക്ക് ഖത്തർ വിജയകരമായി വേദിയൊരുക്കിയെന്നും തവാദി പറഞ്ഞു.

കോവിഡ്​: തൊഴിലാളികൾക്ക്​ നൽകിയത്​​ മികച്ച പരിരക്ഷ

കോവിഡ് -19നെ തുടർന്ന് ലോകകപ്പിെൻറ തയാറെടുപ്പുകളുടെ ഭാഗമായുള്ള തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് ഹസൻ അൽ തവാദി വിശദീകരിച്ചു. രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ 18,000ലധികം തൊഴിലാളികളെയാണ് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചത്​.

സർക്കാർ ആരോഗ്യ േപ്രാട്ടോകോൾ പ്രകാരം തന്നെ അവരുടെ സുരക്ഷ ഉറപ്പുവരുത്താനും രോഗവ്യാപനത്തോത് പരമാവധി കുറക്കാനും സുപ്രീം കമ്മിറ്റി നിരന്തരം പരിശ്രമിക്കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ആരോഗ്യപ്രശ്നങ്ങളുള്ള തൊഴിലാളികളെ ഡോക്ടർമാരുടെ നിർദേശപ്രകാരം തൊഴിലിൽനിന്നും മാറ്റിനിർത്തിയിരുന്നു. എന്നാൽ ഇത് അവർക്ക് താമസം, ഭക്ഷണം, ശമ്പളം എന്നിവക്ക് തടസ്സം സൃഷ്​ടിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ സംവിധാനങ്ങളുടെയും ആരോഗ്യ വകുപ്പിെൻറയും നിർദേശപ്രകാരം 1000 കിടക്കകളുള്ള ഐ​െസാലേഷൻ സൗകര്യം സുപ്രീം കമ്മിറ്റി തയാറാക്കി. രോഗവ്യാപനം പരമാവധി കുറക്കുകയെന്ന ലക്ഷ്യത്താൽ ശക്തമായ ക്വാറൻറീൻ േപ്രാട്ടോകോളാണ് നടപ്പാക്കിയത്.

തൊഴിലാളികൾക്കിടയിൽ വിവിധ ഭാഷകളിൽ ബോധവത്​കരണം നടത്തി. തൊഴിലാളികൾക്കിടയിൽ മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക ആരോഗ്യ ബോധവത്​കരണവും നടത്തിയതായും അദ്ദേഹം പറഞ്ഞു. കേസുകൾ കുറഞ്ഞതോടെ ആഗസ്​റ്റ് മധ്യത്തിൽ ഐ​െസാലേഷൻ കേന്ദ്രം അടച്ചുപൂട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupcovid
Next Story