2022: സ്റ്റേഡിയങ്ങൾ രൂപം പ്രാപിക്കുന്നു; പിന്നിട്ടത് 150 മില്യൻ മണിക്കൂറുകൾ
text_fieldsദോഹ: 2022 ലോകകപ്പിന് നാല് വർഷങ്ങൾ ബാക്കിയിരിക്കെ മത്സരങ്ങൾക്കായുള്ള സ്റ്റേഡിയങ്ങളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
സുപ്രീം കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന പദ്ധതികൾ ഇതിനകം പിന്നിട്ടത് 150 മില്യൻ മനുഷ്യമണിക്കൂറുകളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിെൻറ നിർമ്മാണം പൂർത്തിയാക്കിയതിന് പുറമേ, ബാക്കി ഏഴ് സ്റ്റേഡിയങ്ങളും നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ലോകകപ്പിെൻറ ഭാഗമായി സ്റ്റേഡിയം നിർമ്മാണ മേഖലയിൽ മാത്രം 116 മില്യൻ മനുഷ്യ മണിക്കൂറുകളാണ് പിന്നിട്ടിരിക്കുന്നത്.
സുപ്രീം കമ്മിറ്റിയും ഓഹരിയുടമകളും തമ്മിലുള്ള നിസ്സീമമായ സഹകരണത്തിെൻറ തെളിവാണ് ഈ നേട്ടമെന്ന് സുപ്രീം കമ്മിറ്റി ടെക്നിക്കൽ ഡെലിവറി ഓഫീസ് വൈസ് ചെയർമാൻ യാസിർ അൽ ജമാൽ പറഞ്ഞു. സ്റ്റേഡിയം സൈറ്റുകളിൽ മറ്റു വമ്പൻ നിർമ്മാണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ടെന്നും ഇത് സുപ്രീം കമ്മിറ്റിയുടെ മാത്രം െക്രഡിറ്റല്ലെന്നും ഓഹരിയുടമകളും കോൺട്രാക്ടർമാരും സബ് കോൺട്രാക്ടർമാരും ഇതിെൻറ ഭാഗമാണെന്നും അൽ ജമാൽ വ്യക്തമാക്കി. സൈറ്റുകളിൽ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവുമായും ബന്ധപ്പെട്ട് മികച്ച പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും 2022ലേക്കുള്ള യാത്രയിൽ 150 മില്യൻ മനുഷ്യ മണിക്കൂറെന്നത് വലിയ നേട്ടമാണെന്നും അൽ ജമാൽ ചൂണ്ടിക്കാട്ടി.
സുപ്രീം കമ്മിറ്റിയുടെ ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് 30000 പേരാണ് വിവിധ തൊഴിലുകളിലേർപ്പെട്ടിരിക്കുന്നതെന്നും ഇതിൽ 26000 പേർ സ്റ്റേഡിയം സൈറ്റുകളിൽ നേരിട്ട് തൊഴിലുകളിലേർപ്പെടുന്നുണ്ടെന്നും സുപ്രീം കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റിയുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി അഷ്വറൻസ് ഡിവിഷൻ ഇതിനകം തന്നെ 1800ലധികം സൈറ്റ് സന്ദർശനങ്ങളാണ് നടത്തിയിരിക്കുന്നത്. ആ ഭ്യന്തരമന്ത്രാലയം, അശ്ഗാൽ, ഖത്തർ റെയിൽ തുടങ്ങിയ പ്രധാന പങ്കാളികളുമായി ചേർന്ന് മാസങ്ങളിൽ പ്ര ത്യേക സുരക്ഷാ യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
