Top
Begin typing your search above and press return to search.
exit_to_app
exit_to_app
2022ൽ ഖത്തറിൽ ഇന്ത്യൻ ലോകകപ്പ്
cancel
camera_alt

ഫിഫ പ്രസിഡൻറ്​ ഇൻഫാൻറിനോയും ഖത്തർ ലോകകപ്പ്​ സി.ഇ.ഒ നാസർ അൽ ഖാതിറും അൽബെയ്​ത്​ സ്​റ്റേഡിയത്തിൽ

ദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ്​ ഫുട്​ബാൾ ശരിക്കും ഇന്ത്യക്കാരുടെ ലോകകപ്പ്​ എന്ന്​ പറയാനാകും. ഇന്ത്യയിലെ കാൽപന്ത് േപ്രമികൾക്ക് ഏറ്റവും അനുയോജ്യവും ആസ്വാദ്യകരവുമായ സമയത്താണ് 2022ലെ ഖത്തർ ഫുട്​ബാൾ ടൂർണമെൻറ് നടക്കുക.ഇതിനാൽ ടെലിവിഷനിലടക്കം ലോകകപ്പ് മത്സരങ്ങൾ ഇന്ത്യൻ േപ്രക്ഷകർ കൈയടക്കുമെന്ന്​ ഖത്തർ ലോകകപ്പ് 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പറയുന്നു.

മിഡിലീസ്​റ്റിൽ ആദ്യത്തെ ലോകകപ്പ്് ഫുട്​ബാളിന് പന്തുരുളാൻ രണ്ട് വർഷം മാത്രമാണ് അവശേഷിക്കുന്നത്. 2022 നവംബർ 21നാണ് ടൂർണമെൻറിന് കിക്കോഫ്. നിലവിൽ കഴിഞ്ഞ ഫിഫ ഫുട്​ബാൾ ലോകകപ്പുകൾ ഇന്ത്യയിൽ കാണികളുടെ എണ്ണത്തിലും ആവേശത്തിലും ക്രിക്കറ്റ് ലോകകപ്പിെൻറ അത്ര എത്തില്ല. എന്നാൽ 2022 ലോകകപ്പിൽ അതെല്ലാം മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്​.ഇന്ത്യക്കാർക്ക് അനുയോജ്യമായ സമയം ആയിരുന്നി​െല്ലങ്കിൽപോലും 2018ലെ ഫിഫ ലോകകപ്പ് 300 ദശലക്ഷം ഇന്ത്യക്കാരാണ് ടെലിവിഷനിൽ കണ്ടത്​.

2022ൽ ലോകകപ്പ് ഖത്തറിലെത്തുമ്പോൾ ആ കണക്കുകളും പഴങ്കഥയാകുമെന്നും അദ്ദേഹം പറഞ്ഞു.പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ്​ അൽഖാതിർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​.ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരം 3.30ന് ആരംഭിക്കും. അവസാന മത്സരം നടക്കുക 12.30നും.രണ്ടും മൂന്നും മത്സരം യഥാക്രമം 6.30നും 9.30നും.ലോകകപ്പിനായി ഖത്തറിലെത്തുന്നവർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുവാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്​. ചാമ്പ്യൻഷിപ്പ് നേരിൽ കാണാൻ ഖത്തറിലെത്തുന്നവർക്ക് അവിസ്​മരണീയ അനുഭവമായിരിക്കും സമ്മാനിക്കുക. നിലവിൽ കോവിഡ്-19ലൂടെയാണ് നാം ജീവിക്കുന്നതെങ്കിലും 2022 ആകുമ്പോഴേക്ക് എല്ലാവർക്കും എത്തിപ്പെടാൻ കഴിയുന്ന, ആസ്വദിക്കാൻ സാധിക്കുന്ന ലോകകപ്പ് ഒരുക്കാൻ ഖത്തർ പ്രതിബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ശീതീകരണ സംവിധാനത്തോടെയുള്ള സ്​റ്റേഡിയങ്ങളാണ് ഖത്തറിൽ തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനകം നിർമാണം പൂർത്തിയാക്കിയ സ്​റ്റേഡിയങ്ങൾ ഈയിടെ നടന്ന എ.എഫ്.സി ചാമ്പ്യൻസ്​ ലീഗ് മത്സരങ്ങൾക്കായി സുപ്രീം കമ്മിറ്റി നൽകിയിരുന്നു.ഖത്തറിെൻറ അതേ കാലാവസ്​ഥയിലുള്ള മറ്റു രാജ്യങ്ങൾക്കും തങ്ങളുടെ ശീതീകരണ സംവിധാനം പരിചയപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ഖത്തർ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ക്ലബുകൾക്ക്​ ഖത്തറിലേക്ക് സ്വാഗതം​

ഖത്തറിെൻറ ലോകോത്തര ഫുട്​ബാൾ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ഇന്ത്യൻ ക്ലബുകളെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്. മത്സരങ്ങൾക്കായാലും പരിശീലനത്തിനായാലും ഇന്ത്യൻ ക്ലബുകളെ എപ്പോഴും സ്വാഗതം ചെയ്യുകയാണെന്നും ലോകകപ്പ്​ സി.ഇ.ഒ നാസർ അൽ ഖാതിർ വ്യക്തമാക്കി. അത്യാധുനിക കായിക, ഹോസ്​പിറ്റാലിറ്റി സംവിധാനങ്ങളാണ് ഖത്തർ തയാറാക്കിയിരിക്കുന്നത്.

ലോകകപ്പ് മത്സരങ്ങളുടെ സമയക്രമം ഫിഫ പുറത്തുവിട്ടതോടെ നിരവധി ഇന്ത്യക്കാരാണ് സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷവും അഭിനന്ദനവും അറിയിച്ച് രംഗത്തു വന്നത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര-സൗഹൃദ ബന്ധത്തിെൻറ ഊഷ്മളത വലുതാണ്​. ദോഹയിൽനിന്ന് ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും വിമാന സർവിസുകളുണ്ട്​. ഖത്തറിലെ വിദേശികളിൽ കൂടുതൽ ഇന്ത്യക്കാരാണ്​. ഖത്തറിലെത്തുന്ന സന്ദർശകരിലധികവും ഇന്ത്യക്കാരാണ്​. ഇത്തരം സാഹചര്യങ്ങൾ ലോകകപ്പ് കാണാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാക്കും. ഏറ്റവുമധികം ഇന്ത്യക്കാർ നേരിട്ട് വീക്ഷിക്കുന്ന പ്രഥമ ലോകകപ്പ് കൂടിയായിരിക്കും ഖത്തറിലേത്.

ഇന്ത്യൻ കാണികളുടെ കണക്കുകൾ ഖത്തർ തിരുത്തും

മുമ്പ്​ മറ്റൊരു ലോകകപ്പിലും ഇല്ലാത്തവിധം ഖത്തറിൽ ഇന്ത്യൻ കാണികളുടെ വൻസാന്നിധ്യമാണ്​ ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തിലെ ചില മത്സരങ്ങൾ ഒഴികെ എല്ലാ മത്സരങ്ങളും ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സമയങ്ങളിലാണ് നടക്കുന്നത്. ലുസൈൽ വേദിയാകുന്ന ഫൈനൽ മത്സരം ഇന്ത്യൻ സമയം വൈകീട്ട് 8.30നാണ് ആരംഭിക്കുക. വെസ്​റ്റ് ബംഗാൾ, കേരളം, ഗോവ, വടക്ക് കിഴക്കൻ സംസ്​ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ടെലിവിഷൻ േപ്രക്ഷകരായിരിക്കും എണ്ണത്തിൽ കൂടുതലെന്ന് ഇതുവരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

േബ്രാഡ്കാസ്​റ്റ് ഓഡിയൻസ്​ റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയുടെ വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ 2018 ലോകകപ്പ് മത്സരങ്ങൾ ടെലിവിഷനിലൂടെ കണ്ടത് 254 മില്യൻ ജനങ്ങളാണ്. ഫ്രാൻസും െക്രായേഷ്യയും തമ്മിലുള്ള ഫൈനൽ മത്സരം കണ്ടതാക​ട്ടെ, 51.2 മില്യൻ ഇന്ത്യക്കാരും. ഇന്ത്യയിൽ ഒരു മത്സരത്തിന് ലഭിച്ച ഏറ്റവും വലിയ ടെലിവിഷൻ േപ്രക്ഷകരാണിത്. ഖത്തർ ലോകകപ്പിലെ ഫൈനൽ മത്സരമുൾപ്പെടെയുള്ള പ്രമുഖ മത്സരങ്ങളെല്ലാം ൈപ്രം സമയമായ 8.30ന് ആരംഭിക്കുമെന്നിരിക്കെ ലോകകപ്പ് കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡുകൾ ഭേദിക്കപ്പെടുമെന്നു തന്നെയാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.

റഷ്യയിൽ നടന്ന ലോകകപ്പിനായി ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു. ഒരുദിവസം ഒന്നിലധികം മത്സരങ്ങൾ കാണാൻ സാധിക്കുന്ന ഖത്തർ ലോകകപ്പിലെ സ്​ഥിതിയും മറിച്ചാകില്ല.

Show Full Article
TAGS:Indian World Cup 
Next Story