2021 ഖത്തർ-അമേരിക്ക സാംസ്കാരിക വർഷം
text_fieldsഖത്തർ-അമേരിക്ക സാംസ്കാരിക വർഷത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം കതാറ ഒാപറ ഹൗസിൽ നടന്നപ്പോൾ
ദോഹ: 2021 ഖത്തർ-അമേരിക്ക സാംസ്കാരിക വർഷമായി ആഘോഷിക്കുന്നു. വർഷാചരണത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽമയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ സാന്നിധ്യത്തിൽ കതാറ കൾചറൽ വില്ലേജ് ഓപറ ഹൗസിൽ ആയിരുന്നു ചടങ്ങ്. ഖത്തർ ഫിലർമോണിക് ഓർക്കസ്ട്രയുടെയും യു.എസ് എയർഫോഴ്സസ് സെൻട്രൽ ബാൻഡിെൻറയും പ്രത്യേക സംഗീതപരിപാടി ഇതിെൻറ ഭാഗമായി നടന്നു.
വർഷാചരണ ഭാഗമായി നിരവധി പരിപാടികളാണ് ഇരുരാജ്യങ്ങളിലുമായി നടക്കുന്നത്. വാഷിങ്ടൺ സ്പിരിറ്റ് വിമൻസ് സോക്കർ ടീം ഖത്തർ വിമൻസ് നാഷനൽ സോക്കർ ടീമുമായി ഖത്തറിൽ സൗഹൃദമത്സരം നടത്തിക്കഴിഞ്ഞു. സാംസ്കാരിക വർഷം 2021ന് മുന്നോടിയായി അമേരിക്കയിലെ മുൻനിര വനിത ഫുട്ബാൾ താരങ്ങൾ ഖത്തർ ഫൗണ്ടേഷൻ സന്ദർശിച്ചിരുന്നു. ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള വിദ്യാർഥികൾക്കും യുവ വനിത ഫുട്ബാൾ താരങ്ങൾക്കും തങ്ങളുടെ മേഖലകളിൽ കൂടുതൽ പ്രചോദനം നൽകാനും താരങ്ങൾക്കായി.
വാഷിങ്ടൺ സ്പിരിറ്റ് ക്ലബിൽനിന്നുള്ള വനിത താരങ്ങളാണ് ഒരാഴ്ച നീണ്ടുനിന്ന സാംസ്കാരിക-കായിക പരിപാടികളിൽ പങ്കെടുത്തത്. ഖത്തർ മ്യൂസിയംസിെൻറ സാംസ്കാരിക കൈമാറ്റ പരിപാടിയുടെ പുതിയ പതിപ്പാണ് 2021 അമേരിക്കൻ-ഖത്തർ സാംസ്കാരിക വർഷം.
ഖത്തർ ഫൗണ്ടേഷനിലെത്തിയ താരങ്ങൾ ക്യു.എഫ് പ്രീ യൂനിവേഴ്സിറ്റി എജുക്കേഷൻ സ്കൂളുകളിലൊന്നായ ഖത്തർ അക്കാദമി വിദ്യാർഥികളുമായി സംവദിക്കുകയും ഓക്സിജൻ പാർക്കിൽ ക്യു.എഫ് ഗേൾസ് ഫുട്ബാൾ ടീമുമായി കൂടിക്കാഴ്ച നടത്തുകയും പരിശീലനം നൽകുകയും ചെയ്തു. കഴിഞ്ഞവർഷം ഇന്ത്യ-ഖത്തർ സാംസ്കാരിക വർഷമായാണ് ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

