2021 ഹോട്ടികള്‍ച്ചറല്‍ എക്സ്പോ ഖത്തറില്‍
text_fieldsദോഹ: ഹോട്ടികള്‍ച്ചറല്‍ എക്സ്പോ 2021 ഖത്തറില്‍. ഇൻറര്‍നാഷനല്‍ ടെസ് എക്സ്പൊസിഷന്‍ ബ്യൂറോ(ബിഐഇ) പ്രഖ്യാപിച്ചതാണിത്. 2021 മാര്‍ച്ച് 17 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രദര്‍ശനം. ആഗോളതലത്തില്‍ പരിസ്ഥിതിയിലെ പച്ചപ്പ് വ്യാപിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈ ബിഐഇയുടെ പതാക ഔദ്യോഗികമായി ഏറ്റുവാങ്ങി.
2021ലെ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ ഖത്തറില്‍ നടത്താനാകുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പൂന്തോട്ടങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കൽ, തോട്ടകൃഷിയുടെ വളര്‍ച്ച, മോശമായ കാലാവസ്ഥയിലും ചെടികളും പൂക്കളും മരങ്ങളും നട്ടുപിടിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ മേള പ്രചോദനമാകുമെന്നും തുര്‍ക്കി അല്‍സുബൈ പറഞ്ഞു.
വളരെ പ്രധാനപ്പെട്ട ഈ പ്രദര്‍ശനത്തില്‍ ലോകത്തെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതികവിദ്യയും അറിവും പങ്കുവെക്കുന്നതിന് രാജ്യങ്ങളെ തങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഉഷ്ണകാലത്തെ വിജയകരമായി പ്രതിരോധിക്കുന്ന രാാജ്യങ്ങളുടെ അനുഭവങ്ങള്‍ ഖത്തറിനും പ്രയോജനപ്പെടുത്താൻ മേളയിലൂടെ കഴിയും. കൂടുതല്‍ പേര് നഗരത്തില്‍ ജീവിക്കുന്നുവെന്നതിനാല് തന്നെ ഖത്തറിലുള്ളവര്‍ നഗരഭംഗിക്കും ഇതിലെ പച്ചപ്പുള്ള പ്രദേശങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവേഷ്യയിലും ഉത്തരാഫ്രിക്കയിലുമായി നടക്കുന്ന ആദ്യത്തെ ഉദ്യാനവത്കരണ പ്രദര്‍ശനമാണ് ഇതെന്നും ആഗോള കാലാവസ്ഥാ വ്യതിയാനം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സുസ്ഥിരതയെ തകര്‍ക്കുന്ന വെല്ലുവിളികളെ നേരിടാൻ മേള സഹായിക്കുമെന്നും ബിഐഇ സെക്രട്ടറി ജനറല്‍ വിസിെൻറ ജി ലോസെര്ട്ടേല്സ് പറഞ്ഞു.
ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും നഗരങ്ങളെ പച്ചയണിക്കുന്നതിനും അവസരം ഒരുക്കുമെന്ന് എഐപിഎച്ച് സെക്രട്ടറി ജനറല്‍ ടിം ബ്രീര്ക്ലിഫി പറഞ്ഞു. ഉഷ്ണക്കൂടുതലും മരുഭൂ പ്രദേശവുമുള്ള രാജ്യങ്ങള്‍ വിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
ഖത്തറുമായി സഹകരിച്ച് വിജയകരവും വിശാലവുമായ പ്രദര്‍ശനത്തിനാണ് തങ്ങള്‍ തയ്യാറെടുക്കുന്നതെന്നും ഖത്തര്‍ ലോകകപ്പിന് ഒരുവര്‍ഷം മുമ്പാണ് ഈ മേള നടക്കുന്നതെന്നും ബ്രീക്ലിഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
