Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​േജാലിക്കിടെ വീണ്​...

​േജാലിക്കിടെ വീണ്​ പരിക്കേറ്റ യുവാവ്​ ദയനീയാവസ്ഥയിൽ

text_fields
bookmark_border
​േജാലിക്കിടെ വീണ്​ പരിക്കേറ്റ യുവാവ്​ ദയനീയാവസ്ഥയിൽ
cancel
മനാമ: കെട്ടിടം പണിക്കിടെ വീണ്​ കാലിനും നടുവിനും സാരമായി പരിക്കേറ്റ യുവാവ്​ തുടർചികിത്​സക്ക്​ ഗതിയില്ലാത്ത അവസ്ഥയിൽ. 
കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ ആർ. എ മൻസിൽ മുഹമ്മദ് ഷാഫി(27)യാണ്​ നിരാലംബനായി കഴിയുന്നത്​. ഏഴ​്​ മാസത്തോളം മുമ്പാണ്​ ഫയർ ആൻറ്​ സേഫ്​ടി പഠനം കഴിഞ്ഞ യുവാവ്​ ബഹ്​റൈനിൽ എത്തിയത്​. എന്നാൽ കെട്ടിടം പണിക്കാര​​െൻറ വിസയിലായിരുന്നു ​േജാലി ലഭിച്ചത്​. മാർച്ച്​ 10 നാണ്​ ജോലിക്കിടെ വീണ്​ പരിക്കേറ്റത്​. കാലിലെ എല്ലു പൊട്ടി ഓപ്പറേഷനു ശേഷം ഗുദൈബിയയിലെ താമസസ്ഥലത്തു കിടപ്പിലാണ്​ യുവാവ്​. കാൽ നിലത്ത്​ കുത്തരുതെന്ന്​ ഡോക്​ടറുടെ നിർദേശമ​ുള്ളതിനാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും പരസഹായം വേണം. ഇനിയെന്താണ്​ ചെയ്യേണ്ടതെന്ന്​ അറിയാത്ത അവസ്ഥയിലാണ്​. മലയാളികളാണ്​ കമ്പനിയുടെ തലപ്പത്ത്​ ഉള്ളതെന്നും എന്നാൽ കമ്പനിയിൽ വ്യക്തമായ നിർദേശങ്ങളൊന്നും ലഭിക്കുന്നിലെന്നും ഷാഫി പറയുന്നു. നാട്ടിൽ ഹൃദ്രോഗിയായ ഉമ്മ മാത്രമാണ്​ ഉള്ളത്​. ത​​െൻറ കാര്യത്തിൽ മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​  യുവാവ്​. ഫോൺ: 330 26 532
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story