ദോഹ: കര്‍ണാടകയിലെ ബിദാറില്‍ ഖത്തരി പൗരന് മർദനമേറ്റ കാര്യം ന്യൂഡല്‍ഹിയിലെ ഖത്തര്‍ എംബസി സ്ഥിരീകരിച്ചു. സംഭവത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതായും ഇന്ത്യൻ അധികൃതരോടൊത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എംബസി ട്വിറ്ററില്‍ അറിയിച്ചു. ഖത്തരി പൗരനായ സ്വൽഹാം ബിൻ ഇൗദ് ബിൻ സ്വൽഹാം അൽ കുവൈസിക്കാണ് മർദനമേറ്റത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഖത്തരി പൗരന്മാര് തങ്ങളുടെ പേരുകള്‍ ന്യൂഡല്‍ഹിയിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിര്‍ദേശിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ വേഗത്തില്‍ ഇടപെടാനാണിത്. ഖത്തറില്‍ നിന്ന് കൊണ്ടു വന്ന മിഠായികള്‍ തെരുവിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്ന് ആക്ഷേപിച്ചായിരുന്നു ആൾക്കൂട്ടത്തിെൻറ മർദനം.
എന്നാൽ കുട്ടികൾക്ക് മധുരം നൽകി സന്തോഷിപ്പിക്കുകയെന്നത് അറബ് സംസ്കാരത്തിെൻറ ഭാഗമാണെന്ന് ഖത്തരി പൗരൻ ആളുകളോട് പറഞ്ഞെങ്കിലും മർദനം തുടരുകയായിരുന്നുവെത്രേ. ആക്രമണത്തില്‍ ഗുരുതരമായി പ രിക്കേറ്റ ഹൈദരാബാദ് സ്വദേശിയും ഗൂഗിള്‍ കമ്പനിയില്‍ സോഫ്റ്റ്വെയര് എഞ്ചിനിയറുമായിരുന്ന മുഹമ്മദ് അസം (32) ആശുപത്രിയില്‍വെച്ച് മരിച്ചു. സംഭവത്തില്‍ 32 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.