ദോഹ: വിപുലമായ നിരവധി സഹായപദ്ധതികളുമായി ഖത്തര്‍ റെഡ്ക്രസൻറ് സൊസൈറ്റി. രോഗീസഹായ ഫണ്ട് ഇനത്തിൽ 2017ല്‍ 4.5 മില്യണ്‍ റിയാല്‍ സൊസൈറ്റി ചെലവഴിച്ചു. ഖത്തറിലുള്ള 354 രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനായതായും ക്യുആര്‍സിഎസ് അറിയിച്ചു. 2010ലാണ് ഫണ്ട് രൂപീകരിച്ചത്. ഇതുവരെയായി 2355 രോഗികളെ പദ്ധതിയുടെ ഭാഗമാക്കി. ഇവര്‍ക്കായി 23 മില്യണ്‍ ഖത്തര്‍ റിയാലാണ് ചെലവഴിച്ചത്. ക്യുആര്‍സിഎസ് വൊളൻറീയറിങ് ആൻറ് ലോക്കല്‍ ഡെവലപ്മെൻറ് ഡിവിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ നൂറ റാഷിദ് അല്‍ദോസരിയാണ് ഇക്കാര്യം അറിയിച്ചത്.
ഫണ്ടുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളില്‍ 9680പേര് പങ്കാളികളായി. ഈ വര്‍ഷം 324 രോഗികളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രാഥമികമായി നീക്കിവെച്ചിരിക്കുന്നത് 3.8 മില്യണ്‍ റിയാലാണ്. പത്ത് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍, കിഡ്നി തകരാറുമായി ബന്ധപ്പെട്ട നാലു കേസുകള്‍, 80 ഹെപ്പറ്റിറ്റിസ് സി രോഗികള്‍, 50 കാര്‍ഡിയാക് രോഗികള്‍, 40 കോക്ലിയര്‍ ഇംപ്ലാൻറ്സ്, ഹിയറിങ് സഹായം, 30 റുമാറ്റിസം രോഗികള്‍, 30 ഓട്ടോ ഇമ്യൂണ്‍ രോഗികള്‍, 30 പ്രോസ്തെസസ് എന്നിവര്‍ക്കുപുറമെ ഖത്തറില്‍ താമസിക്കുന്ന 50 സിറിയന്‍, യമനി സ്വദേശികള്‍ക്കും ആരോഗ്യസഹായം ലഭ്യമാക്കും.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ രോഗികള്‍ക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തറിലെ സഹായകമനസ്കരുടെയും സ്ഥാപനങ്ങളുടെയും സംഭാവനകളാണ് ഇതിനായി ചെലവഴിക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്പ്പറേഷെൻറ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നിരവധി ഇ ലൈബ്രറികളും സൊസൈറ്റി സ്ഥാപിച്ചു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി മനശാസ്ത്രപരമായ പിന്തുണ നല്‍കുന്നതിനായി സന്ദര്‍ശനങ്ങളും പരിപാടികളും സംഘടിപ്പിച്ചുവരുന്നു. എച്ച്എംസി, ഖത്തര്‍ സൊസൈറ്റി ഫോര്‍ റിഹാബിലിറ്റേഷന്‍ ഓഫ് സ്പെഷ്യല്‍ നീഡ്സ്, സക്കാത്ത് ഫണ്ട് എന്നിവയുമായും സൊസൈറ്റി സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 9:50 AM GMT Updated On
date_range 2018-07-16T15:20:12+05:30വിപുല സഹായപദ്ധതികളുമായി ഖത്തര്‍ റെഡ്ക്രസൻറ് സൊസൈറ്റി
text_fieldsNext Story