ദോഹ: സ്വകാര്യ സ്കൂളുകളിൽ നിന്നും ഈ അധ്യായന വർഷത്തിൽ ഗവൺമെൻറ് സ്കൂളുകളിലേക്ക് മാറിയ ഖത്തരി വിദ്യാർഥികളുടെ എണ്ണം 5500ഓളം വരുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്വകാര്യ അറബ്, വിദേശ സ്കൂളുകൾക്ക് പുറമേ, ഖത്തറിന് പുറത്തു നിന്നും നിരവധി വിദ്യാർഥികൾ ഗവൺമെൻറ് സ്കൂളുകളിലേക്ക് മാറുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഗവൺമെൻറ് സ്കൂളുകളിലെ പഠനാന്തരീക്ഷവും ആകർഷകമായ സ്കൂൾ പരിസ്ഥിതിയുമാണ് വിദ്യാർഥികളെയും അധ്യാപകരെയും മാറിച്ചിന്തിക്കാൻ േപ്രരിപ്പിക്കുന്നത്. ഖത്തരി പാഠ്യപദ്ധതിയിലെ ആത്മവിശ്വാസവും താൽപര്യവും ഇതിന് പിന്നിലെ മറ്റൊരു പ്രധാന ഘടകമാണ്.
പുതിയ അധ്യായന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയത്തിലെ സ്റ്റുഡൻസ് ഇൻഫർമേഷൻ സെൻറർ ഡയറക്ടർ ഇബ്റാഹിം റജബ് അബ്ദുല്ല അൽ കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ അറബ്, വിദേശ സ്കൂളുകളിൽ നിന്നും പൊതു സ്കൂളുകളിലേക്ക് ട്രാൻസ്ഫർ ഉദ്ദേശിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഇതിനായി സി റിംഗ് റോഡിലെ കേന്ദ്രത്തിലെത്തി നടപടികൾ വേഗത്തിലാക്കണമെന്നും വകുപ്പ് അറിയിച്ചു. ട്രാൻസ്ഫർ ചെയ്യുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകൾ അനിവാര്യമാണെന്നും അൽ കുവാരി അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 9:45 AM GMT Updated On
date_range 2018-07-05T15:15:47+05:305000ലധികം ഖത്തരി വിദ്യാർഥികൾ സർക്കാർ സ്കൂളുകളിലേക്ക്
text_fieldsNext Story