ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാതാപിതാക്കൾ മറന്നിട്ടുപോയ മൂന്ന് വയസുകാരിയെ പൊലീസ് ഇടപെട്ട് വീട്ടിലെത്തിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിൽ നിന്ന് ഫോൺ സന്ദേശം എത്തിയപ്പോൾ മാത്രമാണ് മാതാപിതാക്കൾ വിവരമറിയുന്നത്. തെൻറ കുടുംബാംങ്ങങ്ങളോടൊപ്പം വിമാനത്താവളത്തിൽ എത്തിയതാണ് ഇൗ കുട്ടി. ഒപ്പമുണ്ടായിരുന്നവർ അൽ െഎനിലെ വീട്ടിലേക്ക് പോകാൻ രണ്ട് വാഹനങ്ങൾ എടുത്തതാണ് ആശയക്കുഴപ്പം ഉണ്ടാകാൻ ഇടയാക്കിയത്.
ടെർമിനൽ രണ്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടി തനിയെ നിൽക്കുന്നത് കണ്ടതോടെ ഉദ്യോഗസ്ഥർ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് സിസി ടിവി പരിശോധനയിലാണ് കുടുംബാംഗങ്ങളെ കണ്ടെത്തിയത്. ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ചശേഷം പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും കുടുംബം അൽെഎനിൽ എത്തിയിരുന്നു.
മൂന്ന് മണിക്കൂറിന് ശേഷം മാതാപിതാക്കൾ എത്തി കുട്ടിയെ ഏറ്റുവാങ്ങി. ഒറ്റക്കായതിെൻറ ബുദ്ധിമുട്ടുകൾ കുട്ടി അറിയാതിരിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2018 10:13 AM GMT Updated On
date_range 2018-07-26T09:49:58+05:30വിമാനത്താവളത്തിൽ മാതാപിതാക്കൾ കുഞ്ഞിനെ മറന്നു; പൊലീസ് തിരിേച്ചൽപിച്ചു
text_fieldsNext Story