ദോഹ: വഖ്റയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട തമിഴ്നാട് സ്വദേശികളായ ഏഴു മത്സ്യത്തൊഴിലാളികള്‍ അബുദാബിയില്‍ അറസ്റ്റിലായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരിക്കാതെ ഇന്ത്യൻ അധികൃതർ. തമിഴ്നാട് കടിയപട്ടണം തീരദേശ വില്ലേജിലെ സഹായരാജിെൻറ മകന് സഹായ മിനു സ്റ്റീഫന്‍ (24), അല്‍ഫോണ്‍സിെൻറ മകന് മരിയ ജോണ്‍(60), കുളച്ചല്‍ വില്ലേജിലെ ഗുണശീലെൻറ മകന് ജെഗിന്സണ്(23), ജോണ്‍ ബോസ്ക്കോയുടെ മകന് ആനന്ദ്(23), കുരുമ്പാനെയിലെ രാംസെയാെൻറ മകന് അരുണ്‍സിങ്(31), ചിന്നപ്പെൻറ മകന് ജോണ്സണ്(47), മെല്ലസിെൻറ മകന് ജെറോം(57) എന്നിവരാണ് പിടിയിലായത്. ജനുവരി പതിനേഴിനാണ് ഇവര്‍ വഖ്റയില്നിന്ന് ലോഞ്ചിയില്‍ മത്സ്യബന്ധനം നടത്തിവന്നിരുന്നത്. മത്സ്യബന്ധനം നടത്തുേമ്പാൾ ജനുവരി 19ന് അബുദാബി തീരദേശസേന ഇവരെ പിടികൂടുകയായിരുന്നുവെന്ന് സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രേട്ടണിറ്റി (എസ്.എ.എഫ്.എഫ്.) ഭാരവാഹികൾ അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചുവന്നാണ് ആരോപണം. അബുദാബിയിലെ ആര്‍മി ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നതെന്നാണ് വിവരം. ഗള്‍ഫ് പ്രതിസന്ധി മത്സ്യത്തൊഴിലാളികളുടെ മോചനത്തെ ബാധിക്കുമോയെന്നും കുടുംബങ്ങള്‍ക്ക് ആശങ്കയുണ്ട്. പാവപ്പെട്ട കുടുംബാംഗങ്ങളാണ് ഇവരെല്ലാം. കടം വാങ്ങിയും മറ്റുമാണ് ഇവരെല്ലാം ഖത്തറിൽ പണിക്കെത്തിയത്. ഏജൻറുമാർക്ക് ഒരു ലക്ഷത്തോളം രൂപയാണ് ഇവർ ഖത്തറിലെത്താൻ നൽകിയത്. ഇക്കാമക്കും മറ്റുമായി പണം പിന്നെയും ചെലവായി.
മത്സ്യത്തൊഴിലാളികളുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രട്ടേണിറ്റി(എസ്എഎഫ്എഫ്) ജനറല്‍ സെക്രട്ടറി ഫാ.ഡോ. ചര്‍ച്ചില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി, അബുദാബിയിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്ക് ഇമെയില്‍ നിവേദനം നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച പരാതി നൽകിയിട്ടും ഇതുവരെ ഇതുസംബന്ധിച്ച ഒരു മറുപടി പോലും ഖത്തറിലെ ഇന്ത്യൻ സർക്കാർ അധികൃതരോ അബുദാബിയിലെ ഇന്ത്യൻ എംബസിയോ നൽകിയിട്ടില്ലെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. പിടിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആശങ്ക പങ്കുവെക്കുേമ്പാൾ മറുപടി പറയാനാകാതെ പ്രയാസെപ്പടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിടിയിലായ ജെറോം 20 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്നുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായതെന്ന് ജെറോമിെൻറ ബന്ധുക്കൾ പറയുന്നു.
സമാനമായ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ അഞ്ചു തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളും അബൂദബിയിൽ പിടിയിലായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2018 9:54 AM GMT Updated On
date_range 2018-07-26T09:49:58+05:30ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ പിടിയിലായ സംഭവം: മറുപടിയില്ലാതെ ഇന്ത്യൻ അധികൃതർ
text_fieldsNext Story