വണ്ടിയോടിക്കുേമ്പാൾ മൊബൈൽ വേണ്ട; 500 റിയാൽ പിഴയും ബ്ലാക്ക് പോയൻറും
text_fieldsദോഹ: ൈഡ്രവിംഗിനിടയിലെ ഫോൺ വിളിക്കും ചാറ്റിംഗിനും മെസേജ് ടൈപ്പിംഗിനും ഇനി ചില്ലറ നൽകിയാൽ മതിയാകില്ല.
കൂടുതൽ കടുത്ത നടപടികൾ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.
ൈഡ്രവിംഗിനിടയിലെ ഗെയിം, മെസേജ് ടെക്സ്്റ്റിംഗ്, ചാറ്റിംഗ് തുടങ്ങി മൊബൈൽ സംബന്ധമായുള്ള ഏത് ഇടപെടലുകളും കടുത്ത കുറ്റകൃത്യമായി പരിഗണിക്കുമെന്ന് ട്രാഫിക് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നേരത്തെ മൊബൈൽ ഫോണിലൂടെ സംസാരിക്കുന്നത് മാത്രമായിരുന്നു കുറ്റകൃത്യമായി പരിഗണിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ തീരുമാനത്തിലൂടെ ൈഡ്രവിംഗിനിടയിൽ മൊബൈൽ എങ്ങനെ ഉപയോഗിച്ചാലും 500 റിയാൽ പിഴ ചുമത്തുന്നതോടൊപ്പം ൈഡ്രവിംഗ് ലൈസൻസിൽ മൂന്ന് ബ്ലാക്ക് പോയിൻറുകളും ചേർക്കപ്പെടും.
എന്നാൽ തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പായി പൊതുജനങ്ങളിൽ ശക്തമായ ബോധവൽകരണം നടത്തുമെന്നും ഇതിെൻറ അപകടത്തെ സംബന്ധിച്ചും ഉപയോഗിച്ചാലുള്ള നിയമനടപടികൾ സംബന്ധിച്ചും ൈഡ്രവർമാർക്കിടയിൽ കൂടുതൽ ബോധവൽകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ൈഡ്രവിംഗിനിടയിൽ ഫോണിലൂടെ സംസാരിച്ചാൽ മാത്രമായിരുന്നു കുറ്റകൃത്യമെങ്കിൽ ൈഡ്രവിംഗിൽ ശ്രദ്ധ തെറ്റിക്കുന്ന മുഴുവൻ മൊബൈൽ ഇടപെടലുകളും കുറ്റമായി പരിഗണിക്കുന്നതായിരിക്കും ട്രാഫിക് വകുപ്പിെൻറ പുതിയ തീരുമാനം.
നിരവധി പേർ ൈഡ്രവിംഗിനിടയിൽ വീഡിയോ ഗെയിമുകൾ കളിക്കുന്നതും മറ്റു ചാറ്റിംഗ് ആപ്ലിക്കേഷനുകളിൽ ഇടപെടുന്നതും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ചിലപ്പോൾ വൻ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്നും ട്രാഫിക് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
