ദോഹ: ഫോൺ വഴി വിവരങ്ങൾ ചോർത്തുകയും വൻ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 16 പേരെയാണ് പോലീസ് പിടികൂടിയത്.
ഫോൺ നമ്പറുകൾ ശേഖരിച്ച് ഇരകൾക്ക് വൻ തുക സമ്മാനം ലഭിച്ച വിവരം അറിയിക്കുകയും തുടർന്ന് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തന്ത്രപരമായി നേടി അക്കൗണ്ടുകളിൽ നിന്നും വൻ തുക പിൻവലിക്കുകയും ചെയ്യുന്ന വൻ ശൃംഖലയെയാണ് പോലീസ് ശക്തമായ നിരീക്ഷണങ്ങൾക്കൊടുവിൽ പിടികൂടിയിരിക്കുന്നത്. പ്രതികളിൽ നിന്നും വലിയൊരു തുകയും കണ്ടെടുത്തിട്ടുണ്ട്. ഖത്തർ സെൻട്രൽ ബാങ്കിെൻറയും മറ്റു പ്രാദേശിക ബാങ്കുകളുടെയും ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെയും സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
മൊബൈൽ ഫോൺ കമ്പനികളിൽ നിന്നും നറുക്കെടുപ്പിലൂടെ രണ്ട് ലക്ഷം റിയാൽ നേടിയിരിക്കുന്നുവെന്നും പറഞ്ഞാണ് ഇരകളെ കെണിയിലകപ്പെടുത്തുക. തുടർന്ന് ഇരകളുടെ സ്വകാര്യ വിവരങ്ങളും സിം കാർഡ് സീരിയൽ നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സംഘം കരസ്ഥമാക്കും. ഇത് ഉപയോഗപ്പെടുത്തിയാണ് ബാങ്കുകളിൽ നിന്നും പണം പിൻവലിക്കപ്പടുന്നത്. ഇരകളാക്കപ്പെട്ടവരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലും സംഘത്തിെൻറ തട്ടിപ്പ് സംബന്ധിച്ച് രഹസ്യ േസ്രാതസ്സിൽ നിന്നും വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ജമാൽ മുഹമ്മദ് അൽ കഅ്ബി പറഞ്ഞു. ഒരു അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ചാണ ്സംഘം തട്ടിപ്പ് നടത്തുന്നതെന്നും ഇവിടെ നിന്നാണ് തട്ടിപ്പിനിരകളാക്കപ്പെട്ടവർക്ക് സന്ദേശം അറിയിക്കുന്നതെന്നും ഇലക്േട്രാണിക് ൈക്രം വകുപ്പ് മേധാവി സഈദ് അൽ ഖഹ്താനി പറഞ്ഞു.
പ്രതികളിൽ നിന്നും നിരവധി രേഖകളും ബാങ്കിടപാടുകൾ നടന്നതിെൻറ രസീതികളും നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്നുള്ള ഒരാളാണ് തട്ടിപ്പിെൻറ പ്രധാന കണ്ണിയെന്ന് പോലീസ് പറയുന്നുണ്ട്. പ്രതികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അതോറിറ്റികൾക്ക് മുമ്പാകെ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകൾ നിരവധിയാണെന്നും ഉപഭോക്താക്കളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ബാങ്കുകൾ നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ വിവരങ്ങൾ ചോദിച്ചു കൊണ്ടുള്ള ഫോൺ കോളുകൾ സംബന്ധിച്ച് കൂടുതൽ ശ്രദ്ധിക്കണമെന്നും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ലിങ്കുകളിലൂടെയും തട്ടിപ്പ് നടക്കുന്നുണ്ടെന്നും ലിങ്ക് വ്യാജ വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതോടൊപ്പം നമ്മുടെ സ്വകാര്യ വിവരങ്ങൾ കൂടി ചോർത്തിയെടുക്കുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2018 9:35 AM GMT Updated On
date_range 2018-07-26T09:49:58+05:30വ്യാജ സമ്മാന വാഗ്ദാനം: തട്ടിപ്പ് നടത്തുന്ന വൻ ശൃംഖല പിടിയിൽ
text_fieldsNext Story