ദോഹ: ചാലിയാർ ദോഹയുടെ രൂപീകരണ ദിനവും ചാലിയാർ നദീ സംരക്ഷണത്തിന് ജീവിതാവസാനം വരെ പോരാടിയ കെഎ. റഹ്മാെൻറ ചരമദിനവുമായ ജനുവരി 11ചാലിയാർ ദിനമായി ആചരിച്ചു. ചാലിയാർ ദോഹയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഖത്തറിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ പാർക്കായ അൽ ദോസരി പാർക്കിെൻറ ഡയറക്ടർ മുഹമ്മദ് അൽ ദോസരി ഉദ്ഘാടനം ചെയ്തു. ഐസിസി ജനറൽ സെക്രട്ടറി ജൂട്ടാസ് പോൾ മുഖ്യപ്രഭാഷണം നടത്തി. ചാലിയാർ ദോഹ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഫറോക്ക് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് മഷൂദ് വിസി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഷൗക്കത്തലി , സുരേഷ്, അഡ്വ.ജാഫർഖാൻ, ചാലിയാർ ദോഹ വനിതാ വിഭാഗം പ്രസിഡൻറ് മുനീറ ബഷീർ, ഫിറോസ് അരീക്കോട്, ഹൈദർ ചുങ്കത്തറ എന്നിവർ സംസാരിച്ചു. എല്ലാവർക്കും വൃക്ഷതൈകൾ നൽകി.
ജൈവ കൃഷി നടത്തുന്ന റഊഫ് മലയിലിനെ ആദരിച്ചു. അദ്ദേഹം ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച 15 കിലോ തൂക്കം വരുന്ന മത്തൻ, മുഹമ്മദ് അൽ ദോസരിക്ക് നൽകി. സിദ്ദീഖ് വാഴക്കാട് നന്ദി പറഞ്ഞു.
ചാലിയാർ സമര നായകനായ കെ.എ. റഹ്മാൻ അനുസ്മരണ പ്രഭാഷണം ടിപി. അഷറഫ് വാഴക്കാട് നടത്തി.
ഖത്തർ ദേശീയ കായിക ദിനത്തിൽ സംഘടിപ്പിക്കാറുള്ള ചാലിയാർ സ്പോർട്സ് ഫെസ്റ്റിെൻറ നാലാമത് എഡിഷെൻറ ഔദ്യോഗിക പ്രഖ്യാപനം ഷൗക്കത്തലി നിർവ്വഹിച്ചു.
ഫെബ്രുവരി 13ന് വക്റ സ്റ്റേഡിയത്തിലാണ് പരിപാടി നടത്തുക. ഭാരവാഹികളായ കേശവദാസ് നിലമ്പൂർ, അജ്മൽ അരീക്കോട്, സമീൽ ചാലിയം, ഷാനവാസ് സിപി, രഘുനാഥ്, ഹസീബ് ആക്കോട്, ബഷീർ മണക്കടവ്, ജാബിർ ബേപ്പൂർ, ലയിസ്, സുനിൽ എന്നിവർ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2018 1:19 PM GMT Updated On
date_range 2018-01-14T18:49:04+05:30കെ.എ. റഹ്മാൻ സ്മരണയിൽ ചാലിയാർ ദിനാചരണം
text_fieldsNext Story