ഉപരോധം: തെളിവ് നൽകുന്നതിൽ പരാജയം
text_fieldsദോഹ: ഖത്തർ ഭീകരവാദത്തെ സഹായിക്കുന്നുവെന്ന ആരോപണത്തിന് വ്യക്തമായ തെളിവുകൾ നൽകുന്നതിൽ ഉപരോധ രാജ്യങ്ങൾ പരാജയപ്പെട്ടതായി ഈജിപ്ത് മുൻ വിദേശകാര്യ മന്ത്രിയും അറബ് പ്രതിനിധി സഭാംഗവുമായ മുഹമ്മദ് അൽഅറാബി. ‘മധ്യേഷ്യയിലെ പ്രതിസന്ധിയും ഖത്തറിെൻറ പങ്കാളിത്തവും’ എന്ന തലക്കെട്ടിൽ ബഹ്റൈൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധത്തിന് ശേഷം ഖത്തറിന് പൊതുസമ്മതി വർധിച്ചിരിക്കുകയാണെന്ന് മുഹമ്മദ് അൽഅറാബി അഭിപ്രായപ്പെട്ടു. പാശ്ചാത്യൻ രാജ്യങ്ങൾക്ക് ഖത്തറിനെതിരെ ഉപരോധ രാജ്യങ്ങൾ നടത്തുന്ന പ്രചരണം ബോധ്യപ്പെട്ടിട്ടില്ല.
ഖത്തറിനെതിരിൽ സംസാരിക്കുന്നവരെ സംഘടിപ്പിക്കുകയെന്നതായിരുന്നു ബഹ്റൈൻ നടത്തിയ പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഉപരോധ രാജ്യങ്ങളിലൊന്നായ ഈജിപ്ത് പ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായ അഭിപ്രായ പ്രകടനം സംഘാടകരെ അസ്വസ്ഥമാക്കിയതായാണ് അറിയുന്നത്. നേരത്തെയും ഖത്തറിനെതിരിൽ സംഘടിപ്പിച്ച ചില പരിപാടികളിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ വന്നിരുന്നു. എന്നാൽ ഈജിപ്ത് പ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം സംഘാടകരെ അത്ഭുതപ്പെടുത്തിയതായാണ് അറിയുന്നത്. ഈജിപ്ത് മുൻ വിദേശകാര്യമന്ത്രിയും അറബ് ലീഗ് സെക്രട്ടറി ജനറലുമായിരുന്ന അംറ് മൂസ ഖത്തറിനെ പ്രശംസിച്ച് മുമ്പ് നടത്തിയ പ്രസ്താവനയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
