ഖത്തർ-തുർക്കി: വിനോദസഞ്ചാര മേഖലയിൽ സഹകരണം ശക്തമാക്കുന്നു
text_fieldsദോഹ: വിനോദസഞ്ചാര മേഖലയിൽ സഹകരണം ശക്തമാക്കുന്നതിന് ഖത്തറും തുർക്കിയും കൈക്കോർക്കുന്നു. ഇതിെൻറ ഭാഗമായി ഖത്തരി വ്യാപാരി പ്രമുഖരും തുർക്കി പ്രതിനിധികളും മിഡിലീസ്റ്റ് ടൂറിസം ആൻഡ് ട്രാവൽ ഏജൻസീസ് അസോസിയേഷെൻറ അധ്യക്ഷതയിൽ ഖത്തർ ചേംബർ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാര മേഖലയിൽ കൂടുതൽ സഹകരണം ശക്തമാക്കുന്നതിനാവശ്യമായ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ടൂറിസം, നിക്ഷേപ മേഖലകളിൽ ഖത്തരി–തുർക്കി വ്യാപാരികൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഖത്തർ ചേംബർ വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹ്മദ് ബിൻ തവാർ അൽ കുവാരി അസോസിയേഷൻ പ്രസിഡൻറ് ഹുസൈൻ ആരിഫിെൻറ നേതൃത്വത്തിലെത്തിയ തുർക്കി പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
ഖത്തർ ചേംബർ ബോർഡ് അംഗം റാഷിദ് അൽ അത്ബാനും യോഗത്തിൽ പങ്കെടുത്തു. സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായും ലോകത്തിലെ ഏറ്റവും വലിയ സസ്പെൻഷൻ ബ്രിഡ്ജിെൻറ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയും ഖത്തറിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘത്തെയും ഖത്തർ ചേംബറിനെയും തുർക്കി സംഘം തുർക്കിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ ചടങ്ങിൽ സംബന്ധിക്കും.
ഇരുരാജ്യങ്ങളെയും സംബന്ധിച്ച് വിനോദസഞ്ചാര മേഖല വളരെ പ്രധാനപ്പെട്ടതാണെന്നും കഴിഞ്ഞ കാലങ്ങളിൽ വിനോദസഞ്ചാരമേഖലയിൽ വലിയ ബന്ധമാണ് സ്ഥാപിച്ചിരിക്കുന്നതെന്നും അൽ കുവാരി വ്യക്തമാക്കി.
കഴിഞ്ഞ വർഷം 46000 ഖത്തരികളാണ് തുർക്കി സന്ദർശിച്ചിരുന്നത്. ഖത്തരി തുർക്കി വിനോദസഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ കൂടുതൽ നൂതനമാർഗങ്ങൾ ഇതിനായി കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അൽ കുവാരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.