Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​റി​​ൽ...

ഖ​​ത്ത​​റി​​ൽ ആ​ദ്യ​മാ​യി  ഡോ​​ഡ്ജ്ബോ​​ള്‍ മ​​ത്സ​​രം

text_fields
bookmark_border
ഖ​​ത്ത​​റി​​ൽ ആ​ദ്യ​മാ​യി  ഡോ​​ഡ്ജ്ബോ​​ള്‍ മ​​ത്സ​​രം
cancel

ദോ​​ഹ: ഖ​​ത്ത​​റി​​ൽ ആ​ദ്യ​മാ​യി ഡോ​​ഡ്ജ്ബോ​​ള്‍ മ​​ത്സ​​രം ന​​ട​​ക്കു​ന്നു. ഹാ​​ന്‍ഡ്ബോ​​ളി​​നു സ​​മാ​​ന​​മാ​​യ മ​​ത്സ​​ര​​മാ​​ണ് ഇ​ത്. ആ​​സ്പ​​യ​​ര്‍ സോ​​ണ്‍ ഫൗ​​ണ്ടേ​​ഷ​​നി​​ല്‍ കാ​​യി​​ക​​ദി​​ന​​പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യാ​ണി​ത്. ര​​ണ്ടു ടീ​​മു​​ക​​ളാ​​യി തി​​രി​​ച്ചാ​​ണ് മ​​ത്സ​​രം. ര​​ണ്ടു ടീ​​മു​​ക​​ളി​​ലെ​​യും ക​​ളി​​ക്കാ​​ര്‍ ബോ​​ളു​​ക​​ള്‍ വ​​ലി​​ച്ചെ​​റി​​യു​​ക​​യും സ്വ​​ന്തം ശ​​രീ​​ര​​ത്തി​​ല്‍ പ​​തി​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ക​​യെ​​ന്ന​​താ​​ണ് മ​​ത്സ​​രം.  
 ആ​​സ്പ​​യ​​റി​​ലെ ഫു​​ട്ബോ​​ള്‍ പി​​ച്ച് പ​​ത്തി​​ല്‍ ഫെ​ബ്രു​വ​രി 13ന്​ ​രാ​​വി​​ലെ ഒ​മ്പ​തു മു​​ത​​ല്‍ ഉ​​ച്ച​​ക്ക്​​ശേ​​ഷം മൂ​​ന്നു​​വ​​രെ​​യാ​​ണ് മ​​ത്സ​​രം. വേ​​ള്‍ഡ് ഡോ​​ഡ്ജ്ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് ആ​​സ്പ​​യ​​ര്‍ സോ​​ണ്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ ഖ​​ത്ത​​റി​​ല്‍ ഈ ​​മ​​ത്സ​​രം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. പ​​ന്ത് ശ​​രീ​​ര​​ത്തി​​ലേ​​ക്ക് എ​​റി​​ഞ്ഞ് എ​​തി​​ര്‍ടീ​​മി​​ലെ അം​​ഗ​​ങ്ങ​​ളെ​​യെ​​ല്ലാം പു​​റ​​ത്താ​​ക്കു​​ക​​യാ​​ണ് വേ​ണ്ട​ത്. ഫോം, ​​റ​​ബ​​ര്‍, വ​​സ്ത്ര നി​​ര്‍മി​​ത പ​​ന്തു​​ക​​ളാ​​ണ് ഇ​​തി​​നാ​​യി പ്ര​​ധാ​​ന​​മാ​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. വേ​​ള്‍ഡ് ഡോ​​ഡ്ജ്ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​െ​ൻ​റ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും ഖ​​ത്ത​​ര്‍ സാം​​സ്കാ​​രി​​ക കാ​​യി​​ക മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും പ​​ങ്കാ​​ളി​​ത്ത​​വു​​മു​​ണ്ടാ​​കും. 
ഡോ​​ഡ്ജ്ബോ​​ള്‍ അ​​വ​​ത​​ര​​ണ​​ങ്ങ​​ള്‍, ഖ​​ത്ത​​ര്‍ ഡോ​​ഡ്ജ്ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ ബാ​​ന​​ര്‍ പ്ര​​കാ​​ശ​​നം എ​​ന്നി​​വ​​യു​​മു​​ണ്ടാ​​കും. രാ​​ജ്യ​​ത്തെ ക​​മ്യൂ​​ണി​​റ്റി​​ക​​ള്‍, ക്ല​​ബ്ബു​​ക​​ള്‍, സ്കൂ​​ളു​​ക​​ള്‍, കോ​​ള​​ജു​​ക​​ള്‍, യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ള്‍ എ​​ന്നി​​വ​​ക്കി​​യി​​ല്‍  ഡോ​​ഡ്ജ്ബോ​​ളി​​െ​ൻ​റ ജ​​ന​​പ്രി​​യ​​ത വ​​ര്‍ധി​​പ്പി​​ക്കാ​​ന്‍ ഖ​​ത്ത​​ര്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ രൂ​​പീ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.  രാ​​ജ്യാ​​ന്ത​​ര ഡോ​​ഡ്ജ്ബോ​​ള്‍ മ​​ത്സ​​ര​​ങ്ങ​​ളും പ​​രി​​പാ​​ടി​​ക​​ളും ദോ​​ഹ​​യി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​നും സാ​​ധി​​ക്കു​ം. 
പു​​തി​​യ ദേ​​ശീ​​യ ഡോ​​ഡ്ജ്ബോ​​ള്‍ മ​​ത്സ​​ര ച​​ട്ട​​ക്കൂ​​ട് ത​​യാ​​റാ​​ക്കു​​ന്ന​​തി​​ലും  ദേ​​ശീ​​യ മ​​ത്സ​​ര​​ങ്ങ​​ള്‍, പു​​രു​​ഷ​​ന്‍മാ​​ര്‍ക്കും വ​​നി​​ത​​ക​​ള്‍ക്കു​​മാ​​യു​​ള്ള ദേ​​ശീ​​യ ടീ​​മു​​ക​​ളു​​ടെ രൂ​​പീ​​ക​​ര​​ണം എ​​ന്നി​​വ​​യി​​ലും ഫെ​​ഡ​​റേ​​ഷ​​ന്‍ രൂ​​പീ​​ക​​ര​​ണം നി​​ര്‍ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ക്കും. ഖ​​ത്ത​​ര്‍ ഡോ​​ഡ്ജ്ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​െ​ൻ​റ ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​ന​​വും പ​രി​പാ​ടി​യു​ടെ ഭാ​​ഗ​​മാ​​യു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dodgeball
News Summary - -
Next Story