ഗസ്സക്ക് സഹായം: ഖത്തറിന് യു.എൻ സെക്രട്ടറി ജനറലിെൻറ അഭിനന്ദനം
text_fieldsദോഹ: ഫലസ്തീനിലെ ഗസ്സയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുന്നതിന് വേണ്ടി അടിയന്തര സഹായം നൽകാനുള്ള ഐക്യ രാഷ്ട്ര സഭയുടെ അഭ്യർത്ഥന പുറത്ത് വന്ന ഉടനെ തന്നെ സഹായം പ്രഖ്യാപിച്ച ഖത്തറിന് സെക്രട്ടറി ജനറൽ അേൻറാണിയോ ഗോത്രസിെൻറ അഭിനന്ദനം. ഇസ്രായേലിെൻറ ഉപരോധം നേരിടുന്ന ഗസ്സയിലെ ജനങ്ങളുടെ ഗുരുതരമായ സാഹചര്യത്തെ മറികടക്കാൻ കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്ര സഭ ലോക ജനതയോട് അടിയന്തര സഹായം ആവശ്യപ്പെട്ടത്.
ഇതേ തുടർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 33 മില്യൻ റിയാലിെൻറഅടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. മരുന്ന്, ആശുപത്രി, ഗ്യാസ്, ജനറേറ്റർ, ഭക്ഷണ സാധനങ്ങൾ എന്നിവക്ക് വേണ്ടിയാണ് ഈ സംഖ്യ ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.