Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൻറര്‍നെ​റ്റ്...

ഇൻറര്‍നെ​റ്റ് വ്യാ​പ​നം: ലോകത്ത്​ മു​ന്നി​ല്‍ ഖ​ത്ത​ര്‍

text_fields
bookmark_border
Internet-Usage
cancel
ദോ​ഹ: ഇൻറര്‍നെ​റ്റ് വ്യാ​പ​നത്തി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ മു​ന്നി​ല്‍ ഖ​ത്ത​ര്‍. 2017 ജ​നു​വ​രി മു​ത​ല്‍ 2018 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാണ്​ ഖത്തറി​​െൻറ മുന്നേറ്റം. ഡി​ജി​റ്റ​ല്‍ ഇ​ന്‍ 2018 ഇ​ന്‍സൈ​റ്റ് റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. 99 ശ​ത​മാ​ന​മാ​ണ് ഖ​ത്ത​റി​​​െൻറ ഇ​ൻറര്‍നെ​റ്റ് വ്യാ​പ​നം. 26,40,360 പേ​ര്‍ ഇ​ൻറര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ൻറര്‍നെ​റ്റ് വ്യാ​പ​ന​ത്തി​ല്‍ ഖ​ത്ത​റി​നെ ആ​ഗോ​ള​ത​ല​ത്തി​ല്‍ മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ ഖ​ത്ത​റി​​​െൻറ ന​യ​ങ്ങ​ള്‍, ക​ര്‍മ​പ​ദ്ധ​തി​ക​ള്‍, ഓ​പ്പ​റേ​റ്റർമാർ, മ​റ്റു ഓ​ഹ​രി​പ​ങ്കാ​ളി​ക​ള്‍ എ​ന്നി​വ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍ഷം ജ​നു​വ​രി​ക്കു​ശേ​ഷം ഇ​ൻറര്‍നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 18ശ​ത​മാ​നം വ​ര്‍ധ​ന​വ് ഖ​ത്ത​റി​ലു​ണ്ടാ​യി​ട്ടു​ണ്ട്.  3.94ല​ക്ഷം പേ​രാ​ണ് കൂ​ടു​ത​ലാ​യി ഇ​ൻറര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​ജീ​വ​മാ​യി സോ​ഷ്യ​ല്‍മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ പ​ത്തു ശ​ത​മാ​ന​ത്തി​​​െൻറ വ​ര്‍ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. 2.40ല​ക്ഷം​പേ​രാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ കൂ​ടു​ത​ലാ​യി സോ​ഷ്യ​ല്‍മീ​ഡി​യ ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. സ​ജീ​വ​മാ​യി മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 23ല​ക്ഷ​മാ​ണ്. പു​തി​യ മൊ​ബൈ​ല്‍ ക​ണ​ക്ഷ​നു​ക​ളി​ല്‍ മൂ​ന്നു​ശ​ത​മാ​നം വ​ര്‍ധ​ന, 1.22ല​ക്ഷം പു​തി​യ മൊ​ബൈ​ല്‍ ക​ണ​ക്ഷ​നു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ന​ല്‍കി​യ​ത്. ഖ​ത്ത​റി​ല്‍ ആ​കെ ജ​ന​സം​ഖ്യ​യു​ടൈ 99ശ​ത​മാ​നം പേ​രും ഇ​ൻറർനെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ആ​കെ ജ​ന​സം​ഖ്യ​യു​ടെ 86ശ​ത​മാ​നം പേ​രാ​ണ് മൊ​ബൈ​ല്‍ ഇ​ൻറര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 
ഇ​ൻറര്‍നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന ഡി​വൈ​സ് മൊ​ബൈ​ല്‍ഫോ​ണാ​ണ്. 63ശ​ത​മാ​നം മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ൻറര്‍നെ​റ്റ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. ലാ​പ്്ടോ​പ്പ്, ഡെ​ക്സ്ടോ​പ്പ് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് 34 ശ​ത​മാ​ന​വും  ടാ​ബ്​ലെ​റ്റ്, മ​റ്റു ഡി​വൈ​സു​ക​ള്‍ എ​ന്നി​വ മു​ഖേ​ന യ​ഥാ​ക്ര​മം മൂ​ന്നു ശ​ത​മാ​നം, 0.1ശ​ത​മാ​നം  ഇ​ൻറര്‍നെ​റ്റ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു. പ്ര​തി​മാ​സം ഇ​ൻസ്​റ്റ​ഗ്രാം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 8.10ല​ക്ഷ​ത്തി​ലേ​ക്കെ​ത്തി​യി​ട്ടു​ണ്ട്. 
ആ​കെ ജ​ന​സം​ഖ്യ​യു​ടെ 30ശ​ത​മാ​നം പേ​ര്‍ ഇ​ൻസ്​റ്റ​ഗ്രാം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. ആ​കെ ഇ​ന്‍സ്റ്റ​ഗ്രാം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ 65ശ​ത​മാ​നം പേ​ര്‍ പു​രു​ഷ​ന്‍മാ​രും 35ശ​ത​മാ​നം പേ​ര്‍ വ​നി​ത​ക​ളു​മാ​ണ്. ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 87ശ​ത​മാ​ന​മാ​ണ്.
ഏ​റ്റ​വും കു​റ​വ് ഇ​ൻറര്‍നെ​റ്റ് വ്യാ​പ​ന​മു​ള്ള രാ​ജ്യം മ​ഡ​ഗാ​സ്ക്ക​റാ​ണെന്നും റിപ്പോർട്ടിൽ പറയുന്നു. 
അ​വി​ടെ ജ​ന​സം​ഖ്യ​യു​ടെ കേ​വ​ലം ഏ​ഴു ശ​ത​മാ​നം പേ​ര്‍ക്ക്​ മാ​ത്ര​മാ​ണ് ഇൗ സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsinternet using
News Summary - -
Next Story