Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right92 പൊതുപാർക്കുകളിൽ...

92 പൊതുപാർക്കുകളിൽ സൗജന്യ  ​ൈവഫൈ പദ്ധതി വരുന്നു 

text_fields
bookmark_border
92 പൊതുപാർക്കുകളിൽ സൗജന്യ  ​ൈവഫൈ പദ്ധതി വരുന്നു 
cancel
ദോഹ: രാജ്യത്തെ പൊതുപാർക്കുകളിൽ സൗജന്യ ​ൈവഫൈ പദ്ധതി വരുന്നു. പാർക്കുകളിൽ പൊതുജനങ്ങൾക്ക്​ കൂടുതൽ വിനോദത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതി​​െൻറ ഭാഗമായാണ്​ മുനിസിപ്പാലിറ്റി^പരിസ്​ഥിതി മന്ത്രാലയത്തി​​െൻറ പൊതുപാർക്ക്​ വകുപ്പ്​ സൗജന്യ വൈഫൈ പദ്ധതി നടത്തുന്നത്​. 
വകുപ്പ്​ ഇതിനകം 92 പൊതുപാർക്കുകൾ തുറന്നിട്ടുണ്ട്​. 2018ൽ തന്നെ 92 പാർക്കുകളിലും സൗജന്യ ഇൻറർനെറ്റ്​ കണക്ഷൻ ഒരുക്കും. പാർക്കുകളിൽ നിരീക്ഷണ കാമറകൾ സ്​ഥാപിക്കാനും ആലോചനയുണ്ടെന്ന്​ വകുപ്പ്​ ഡയറക്​ടർ മുഹമ്മദ്​ അലി അൽ ഖോരി പറഞ്ഞു.
റൗദത്ത്​ അൽ ഫറാസ്​ കാഴ്​ചബംഗ്ലാവ്​ തുറക്കാൻ തയാറായിട്ടുണ്ട്​. അൽഖോർ പാർക്കിൽ പുതിയ മൃഗങ്ങളെയും വ്യത്യസ്​ത ജനുസുകളെയും ഉടൻ എത്തിക്കുകയും ചെയ്യും. 92 പാർക്കുകളിൽ 11 എണ്ണം കഴിഞ്ഞ വർഷമാണ്​ തുറന്നത്​. 38 പാർക്കുകളും ദോഹ മേഖലയിലാണ്​ ഉള്ളത്​. അൽറയ്യാൻ ഭാഗത്ത്​ 20 പാർക്കുകളുമുണ്ട്​. ഷഹാനിയ ഭാഗത്താക​െട്ട മൂന്ന്​ പാർക്കുകൾ ആണുള്ളത്​.
പുതുതായി തുറന്ന പാർക്കുകളിൽ നിരവധി സൗകര്യങ്ങളുണ്ട്​. ഫിറ്റ്​നസ്​ ഉപകരണങ്ങൾ, ജലധാര, ലൈറ്റുകൾ, ഫുട്​ബാൾ, ബാസ്​ക്കറ്റ്​ബാൾ സ്​റ്റേഡിയങ്ങൾ തുടങ്ങിയവയാണ്​ പുതിയ പാർക്കുകളുടെ പ്രത്യേകതകൾ. വൈദ്യുതി ഉപഭോഗം കുറക്കാൻ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്​. ആധുനിക ജല​േസചന മാർഗങ്ങൾ അവലംബിക്കുന്നുണ്ട്​. ഇതിലൂടെ ജലത്തി​​െൻറ ഉപയോഗം കുറക്കാനാകും. പുതിയ ജലസേചന മാർഗത്തിന്​ പബ്ലിക്​ പാർക്ക്​ വകുപ്പി​​െൻറ അനുമതി ലഭിച്ചിട്ടുണ്ട്​. 
വെള്ളത്തി​​െൻറ ഉപഭോഗം അമ്പത്​ ശതമാനം വരെ കുറക്കാൻ ഇതിലൂടെ കഴിയുന്നുണ്ട്​. ചെടികളെ കൂടുതൽ ആരോഗ്യത്തോടെയും പച്ചപ്പോടെയും പ്രസരിപ്പോടെയും നിലനിർത്താനും ഇൗ രീതി സഹായിക്കുന്നുണ്ട്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsfree wifi
News Summary - -
Next Story