‘ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ഭീതിപ്പെടുത്തുന്നു’
text_fieldsദോഹ: ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ഭീതിപ്പെടുത്തുന്ന തലത്തിലാണ് നിലകൊള്ളുന്നതെന്ന് പ്രമുഖ നാടകസിനിമാസാംസ്കാരിക പ്രവർത്തകൻ അലൻസിയർ അഭിപ്രായപ്പെട്ടു. ഖത്തറിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ ക്യൂ മലയാളം സ്മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സര്ഗസായാഹ്നം 2017 ല് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതില്‍ നിന്നാണ് ഫാസിസം ഉരുത്തിരിയുന്നത് എന്നദ്ദേഹം അഭിപ്രായപെട്ടു.
സര്‍ഗസായാഹ്നത്തോടനുബന്ധിച്ച് സാമൂഹ്യമാധ്യമത്തിലെ നിറസാന്നിദ്ധ്യമായ അബ്ബാസിെൻറ, ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ‘ഖുബ്ബൂസിനു പറയാനുള്ളത്’ അലൻസിയർ സ്മൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി ഫയാസ് അബ്ദുറഹ്മാന് നല്‍കി പ്രകാശനം ചെയ്തു. ഷീല ടോമി പുസ്തകം പരിചയപ്പെടുത്തി.
ഷിറാസ് സിതാര, ഷാന്‍ റിയാസ്, ഫയാസ് അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.