ടാക്സി ഓൺലൈൻ കമ്പനി ‘കരീം’ ഗൂഗിൾ മാപ്പ് ഉൾപ്പെടുത്തി ആപ് പരിഷ്കരിക്കുന്നു
text_fieldsദോഹ: ഉപഭോക്താക്കൾക്ക് കൂടുതൽ സേവനം നൽകുന്നതിെൻറ ഭാഗമായി പ്രമുഖ ടാക്സി ഓൺലൈൻ കമ്പനിയായ കരീം ഗൂഗിൾ മാപ്പ് ഉൾപ്പെടുത്തി ആപ് പരിഷ്കരിക്കുന്നു. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഖത്തറിൽ ഇൗ സൗകര്യം നിലവിൽ വരുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം നിലവിൽ യു.എ.ഇയിൽ ആൻേഡ്രായ്ഡിലും ഐ.ഒ.എസിലും ഇൗ സേവനം ലഭ്യമാണ്.
ഗൂഗിൾ മാപ്പുമായി യോജിപ്പിച്ച് കരീം സേവനം നൽകുന്നതിലൂടെ രണ്ട് ആപ്പുകളും ഉപയോഗിക്കുന്നവർക്ക് ആകർഷണീയമായ േസവനമാണ് കമ്പനിയുടെ വാഗ്ദാനം. ഉപഭോക്താവ് ഗൂഗിൾ മാപ്പിൽ സ്ഥലം തിരച്ചിൽ നടത്തുമ്പോൾ റൈഡ് ഹെയിലിംഗ് ഐകണിൽ ടാപ് ചെയ്യുേമ്പാൾ സമീപത്ത് ലഭ്യമായ കരീം ടാക്സികളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിയും. തങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ടാക്സി എത്രസമയത്തിനുള്ളിൽ എത്തും, എത്ര തുകയാകും എന്നിങ്ങനെയുളള വിവരങ്ങൾ കൃത്യമായി അറിയാനും കഴിയും
. തുടർന്ന് ഉപഭോക്താവിന് താൽപ്പര്യമുണ്ടെങ്കിൽ ബുക്കിംഗ് സ്ഥിരീകരിക്കാൻ കരീം ആപ് തുറക്കാനുള്ള ഓപ്ഷൻ വരും. ഇതിൽ വാഹനം കയറേണ്ടതും ഇറങ്ങേണ്ടതുമായ വിവരങ്ങൽ കരീം ആപിലേക്ക് സ്വയം കൈമാറ്റം ചെയ്യപ്പെടും. ഒരേ സമയംതന്നെ ഉപഭോക്താവിന് ഇരു ആപ്പുകളുടെയും സേവനം ലഭിക്കുന്ന നൂതന രീതിയാണിതെന്നാണ് അധികൃതർ നൽകുന്ന പ്രസ്താവനയിലുള്ളത്. വളരെ കുറച്ച് സമയം കൊണ്ട് ഉപഭോക്താവിന് തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുകയും മറ്റ് യാത്രാ സൗകര്യങ്ങൾ വർധിക്കുകയും ചെയ്യുമെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
