Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാടക നിയമത്തിൽ...

വാടക നിയമത്തിൽ ഭേദഗതിക്ക് ക്യാബിനറ്റ് ശുപാർശ

text_fields
bookmark_border
ദോഹ: വസ്തുവകകൾ വാടക്ക് നൽകുന്ന 2008ലെ നാലാം നമ്പർ നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമത്തിന്  ക്യാബിനറ്റ് അംഗീകാരം നൽകി. കരട് നിയമത്തിെൻറ പതിപ്പ് കൂടുതൽ നടപടികൾക്കായി ശൂറാ കൗൺസിലിന് വിട്ടിട്ടുണ്ട്.
 പുതിയ ഭേദഗതി പ്രകാരം, വാടകയുമായി ബന്ധപ്പെട്ട രേഖകകളിൽ വാടകക്ക് നൽകുന്നവരുടെയും വാടകക്ക് എടുക്കുന്നവരുടെയും പേര്, രാജ്യം, വിലാസം എന്നിവ നിർബന്ധമായും ചേർക്കണം. 
നിയമപരമായി വാടകക്കാരെയും വാടകക്കെടുക്കുന്നവരെയും പ്രതിനിധീകരിക്കുന്നവരുടെയും മേൽ പ്രസ്താവിച്ച പൂർണ വിവരങ്ങൾ രേഖപ്പെടുത്തണം. 
കൂടാതെ വാടകയും അത് നൽകുന്നത് സംബന്ധിച്ച രീതിയും, വാടകക്ക് കൊടുക്കുന്ന വസ്തുവിെൻറ പൂർണ വിവരവും വാടകക്കെടുക്കുന്നതിെൻറ ഉദ്ദേശ്യവും കരാറിലെ മുഴുവൻ വ്യവസ്ഥയും നിബന്ധനകളും രേഖയിൽ വ്യക്തമാക്കിയിരിക്കണം. വാടകക്ക് നൽകിയ ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ വസ്തു ഉടമ ഇത് സംബന്ധിച്ച് റിയൽ എസ്റ്റേറ്റ് ലീസ് രജിസ്േട്രഷൻ ഓഫീസിൽ രേഖപ്പെടുത്തിയിരിക്കണം. വാടകക്കെടുത്തവൻ ഏതെങ്കിലും സമിതിക്കോ ജുഡീഷ്യൽ വകുപ്പുകൾക്ക് മുമ്പിലോ ഏതെങ്കിലും തരത്തിലുള്ള അപേക്ഷകൾ സമർപ്പിച്ചാൽ റിയൽ എസ്റ്റേറ്റ് ഓഫീസിൽ രജിസ്റ്റർ ചെയ്താലല്ലാതെ പരിഗണിക്കുകയില്ലെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു. 250 റിയാലിൽ കുറയാത്തതും 2500 റിയാലിൽ കൂടാത്തതുമായ നിശ്ചിത വാർഷിക രജിസ്േട്രഷൻ ഫീ ഓഫീസിൽ ഈടാക്കുമെന്നും ഇത് വാടകയുടെ വാർഷിക മൂല്യത്തിെൻറ 0.5 ശതമാനമായിരിക്കുമെന്നും വ്യക്തമാക്കുന്നു. എന്നാൽ ഫീ സംബന്ധിച്ച തീരുമാനം മുനിസിപ്പാലിറ്റി മന്ത്രിയുടെ നിർദേശങ്ങൾക്കനുസരിച്ച് മന്ത്രിസഭ തിരുത്താൻ ഇടയുണ്ട്. കൂടാതെ ഖത്തർ ചേംബറുമായി ബന്ധപ്പെട്ട 1990ലെ 11ാം നിയമത്തിലെ വകുപ്പുകളും ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
 മന്ത്രിസഭ യോഗത്തിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി നേതൃത്വം നൽകി.
 ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരണം, ജനസംഖ്യാ വർധന നിരക്ക്, പരിഹാര മാർഗങ്ങൾ തുടങ്ങിയ വിവരങ്ങളുൾപ്പെട്ട പ്രസേൻറഷൻ വികസനാസൂത്രണ, സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അവതരിപ്പിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story